മുംബൈ: വോൾവോയുടെ പുതിയ എസ്.യു.വി എക്സ്.സി 40 ഇന്ത്യൻ വിപണിയിലെത്തുന്നു. ജൂലൈയോടെ വിപണിയിലേക്ക് എസ്.യു.വി എത്തുമെന്നാണ് വോൾവോ അറിയിച്ചിരിക്കുന്നത്. വോൾവോയുടെ വില കുറഞ്ഞ എസ്.യു.വികളിലൊന്നാണ് എക്സ്.സി 40. എകസ്.സി 60ക്ക് താഴെയാവും എക്സ്.സി 40യുടെ സ്ഥാനം.
വോൾേവായുടെ മറ്റ് എസ്.യു.വികളുമായി താരത്മ്യം ചെയ്യുേമ്പാൾ വ്യത്യസ്തമായ പ്ലാറ്റ്ഫോമിലാണ് എക്സ്.സി 40യുടെ നിർമാണം. എസ്.പി.എ പ്ലാറ്റ്ഫോമിലാണ് വോൾവോ മറ്റ് എസ്.യു.വികൾ നിർമിച്ചിരുന്നത് എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സി.എം.എ പ്ലാറ്റ്ഫോമിലാണ് പുതിയ എസ്.യു.വിയുടെ നിർമാണം. എക്സ്.സി 60,90 എന്നീ മോഡലുകളിൽ നിന്ന് വോൾവോ ചില ഘടകങ്ങൾ പുതിയ കാറിന് കടംകൊണ്ടിട്ടുണ്ട്.
ചില സൂപ്പർ ഫീച്ചറുകൾ സ്റ്റാൻഡേർഡായി കാറിൽ നൽകിയിട്ടുണ്ട്. 9 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം, പനോരമിക് സൺ റൂഫ്, ഹർമാൻ മ്യൂസിക് സിസ്റ്റം എന്നിവയാണ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്. ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ് ഒാേട്ടാ തുടങ്ങിയവയും കാറിൽ നൽകിയിട്ടുണ്ട്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കാറിന് മികച്ച നിയന്ത്രണം നൽകുന്നുണ്ട്. അഞ്ച് സീറ്റുള്ള എസ്.യു.വിയാണ് എക്സ്.സി 40. പ്രീമിയം ലെതറിലാണ് ഇൻറീരിയറിലെ ഘടകങ്ങൾ നിർമിച്ചിരിക്കുന്നത്. ത്രീസ്പോക് മൾട്ടി ഫങ്ഷണൽ സ്റ്റിയറിങ് വീലാണ്.
2 ലിറ്റർ 4 സിലിണ്ടൻ എൻജിനാണ് കാറിന് നൽകിയിരിക്കുന്നത്. 197 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. 400 എൻ.എം ടോർക്കും പ്രതീക്ഷിക്കാം. എട്ട് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. എൻജിൻ കരുത്ത് നാല് വീലുകളിലേക്കും എത്തും. ഒൗഡി ക്യൂ 3, ബി.എം.ഡബ്ളിയു എക്സ് 1 എന്നീ മോഡലുകൾക്കാവും പുതിയ എക്സ്.സി 40 ഭീഷണിയുയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.