കാറുകൾ വാങ്ങുേമ്പാൾ കേവലം അതിെൻറ വിലയും ഫീച്ചറുകളും മാത്രം നോക്കാതെ അത് എത്രത്തോളം നമുക്ക് ഇണങ്ങുമെന്നത് കൂടി പരിഗണിക്കണം. നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിൽ കാറുകൾക്കും പങ്കുണ്ട്. ആഡംബരം, സുരക്ഷ, പെർഫോമൻസ്, കിടിലൻ ഡിസൈൻ ഇവയെല്ലാമാണ് നിങ്ങൾ തേടുന്നതെങ്കിൽ, ആരും കൊതിക്കുന്ന കാറാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അതിന് പരിഗണിക്കാവുന്ന ഒരു ഒാപ്ഷനാണ് വോൾവോ എക്സ്.സി 90. ആരും കൊതിക്കുന്ന രൂപമാണ് എക്സ്.സി 90ന് വോൾവോ നൽകിയിരിക്കുന്നത്. ഇതിനൊപ്പം ആഡംബരവും സുരക്ഷയും സമന്വയിപ്പിക്കാനും വോൾവോ മറക്കുന്നില്ല.
ഡിസൈൻ
എക്സ്.സി 90 ഒരു കാറല്ല അനുഭവമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടി.ഷേപ്പ് എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്.യു.വികൾ വേണ്ട 218 എം.എം എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് കാറിന് നൽകാൻ വോൾവോ ശ്രദ്ധിച്ചിട്ടുണ്ട്. 20 ഇഞ്ച് അലോയ് വീലുകളുടെയും വീൽ ആർച്ചുകളുടെയും ഡിസൈനും മനോഹരമാണ്. വശങ്ങളിൽ മാറ്റങ്ങൾക്കൊന്നും കമ്പനി മുതിർന്നിട്ടില്ല. പിൻവശം വരെ എത്തുന്നതാണ് ഷോൾഡർ ലൈനുകൾ. പിൻവശത്ത് ടെയിൽ ലൈറ്റിലുൾപ്പടെ വലിയ മാറ്റങ്ങൾക്കൊന്നും വോൾവോ മുതിർന്നിട്ടില്ല.
ഇൻറീരിയർ
ആഡംബരം മുഴുവൻ ഉൾക്കൊള്ളിച്ചാണ് ഇൻറീരിയറിനെ വോൾവോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ലളിതമായും മനോഹരമായും എങ്ങനെ ഇൻറീരിയർ ഡിസൈൻ ചെയ്യാമെന്ന് വോൾവോ വാഹനനിർമാതക്കളെ പഠിപ്പിക്കുന്നുണ്ട്. ഡാഷിൽ വുഡിെൻറ സാന്നിധ്യം അവിടവിടയായി ഉണ്ട്. ഇത് ഇൻറീരിയറിന് ആഡംബരത്തനിമ സമ്മാനിക്കുന്നുണ്ട്. കാറിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന 9 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. മൂന്നാംനിര സീറ്റിലെ ബൂട്ട് സ്പേസ് 400 ലിറ്റാറാക്കിയതിലുടെ യാത്രസുഖം ഒന്നുകൂടി മെച്ചപ്പെടുത്താൻ വോൾവോക്ക് സാധിച്ചിട്ടുണ്ട്.
2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജഡ് എൻജിനാണ് കാറിെൻറ ഹൃദയം. ഇത് 316 എച്ച്.പി പവറും 295 പൗണ്ട് ടോർക്കും നൽകും. എട്ട് സ്പീഡ് ഗിയട്രോണിക് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. 92 ലക്ഷം മുതലാണ് വോൾവോയുടെ പുതിയ കാറിെൻറ വില. കാറിെൻറ ഹൈബ്രിഡ് വകഭേദവും വോൾവോ പുറത്തിറക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.