വോൾവോയുടെ വേഗരാജാവ്​ പോൾസ്​റ്റാർ വിപണിയിൽ

ന്യൂഡൽഹി: സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോയുടെ പെർഫോമൻസ് കാർ പോൾസ്റ്റാർ എസ്60 ഇന്ത്യൻ വിപണിയിൽ.  52.20 ലക്ഷമാണ് പോൾസ്റ്റാറിെൻറ ഡൽഹിയിലെ ഷോറും വില. മെഴിസിഡെസ് ബെൻസ്എ.എം.ജി, ബി.എം.ഡബ്ളിയു എം, ഒൗഡി ആർ.എസ് എന്നീ പെർഫോമൻസ് കാറുകളമായിട്ടാണ് വോൾവോ നേരിട്ട് ഏറ്റുമുട്ടുക.
 
രണ്ട് ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് പോൾസ്റ്റാറിെൻറ ഹൃദയം. 367 ബി.എച്ച്.പി പവറും 470 എൻ.എം ടോർക്കും പെട്രോൾ എൻജിൻ നൽകും. 4.7 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കാർ കൈവരിക്കും. മണിക്കൂറിൽ 250 കിലോ മീറ്ററാണ് പരമാവധി വേഗത.

പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതാണ് പോള്‍സ്റ്റാറിന്റെ വില ഇത്രയധികം ഉയരാന്‍ കാരണം. ഉയര്‍ന്ന വകഭേദം T6 ട്രിമ്മില്‍ മാത്രമാണ് S 60 പോള്‍സ്റ്റാര്‍ ലഭ്യമാകുക. മുന്‍ മോഡലിനെക്കാള്‍ 20 കിലോഗ്രാം ഭാരം 2017 മോഡൽ പോള്‍സ്റ്റാര്‍ S60-ക്ക് കുറവാണ്. ഡിസൈന്‍ ശൈലിയും വലിയ 20 ഇഞ്ച് അലോയ് വീലും വാഹനത്തിന്റെ രൂപം ആകെമൊത്തം മാറ്റിമറിച്ചു. ഇന്റീരിയര്‍ സ്റ്റാന്റേര്‍ഡ് മോഡലുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്.

സുരക്ഷയിലും വിട്ടുവീഴ്ചക്ക് വോൾവോ തയാറല്ല. 50 കിലോ മീറ്റർ വേഗതിയിൽ വരെ യാത്രികർക്ക് പൂർണ സുരക്ഷ ഒരുക്കുന്ന വോൾവോ സിറ്റി സേഫ്റ്റി സംവിധാനം പുതിയ കാറിലും വോൾവോ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Volvo’s first performance car in India, S60 Polestar, launched at Rs 52.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.