വാഹനലോകത്ത് കാറുകളിൽ പുതിയ സുരക്ഷാ സംവിധാങ്ങൾ ഒരുക്കുന്നതിൽ എക്കാലത്തും മുൻപന്തിയിലാണ് വോൾവോ. സുരക് ഷ പരിഗണിച്ച് കാറുകളിലെ വേഗം കുറക്കുമെന്ന് വോൾവോ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാറുകളിൽ പു തിയ സുരക്ഷാ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുമെന്ന് വോൾവോ അറിയിച്ചിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാന ം ഒരുക്കുമെന്ന് വോൾവോയുടെ ലക്ഷ്യം. സ്വീഡനിൽ നടന്ന ചടങ്ങിനിടെ വോൾവോ സി.ഇ.ഒ സാമുവൽസൺ ഇതുസംബന്ധിച്ച സൂചന നൽകിയത്.
സെൻസറുകളുടെയും കാമറയുടെയും സഹായത്തോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ തടയാനാണ് വോൾവോയുടെ നീക്കം. ബ്രീത്ത് അനലൈസറിന് സമാനമായിരുക്കും വോൾവോയുടെ സെൻസറുകൾ എന്നായിരിക്കും സൂചന. ഈ സെൻസറുകളിലൂടെയും കാമറയിലുടെയും അശ്രദ്ധമായ ഡ്രൈവിങ്ങാണോയെന്ന് തിരിച്ചറിയുന്ന കാർ സ്വയം വേഗം കുറക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് വോൾവോ വികസിപ്പിക്കുന്നത്.
മൊബൈൽ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുേമ്പാഴും വോൾവോ മുന്നറിയിപ്പ് നൽകും. ഇത് അവഗണിച്ചും ഡ്രൈവർ മുന്നോട്ട് പോവുകയാണെങ്കിൽ വോൾവോ കാറിൻെറ വേഗത കുറക്കുകയും സ്വയം പാർക്ക് ചെയ്യുകയും ചെയ്യും. ഈ സംവിധാനങ്ങളുള്ള കാറുകൾ രണ്ട് വർഷത്തിനുള്ളിൽ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.