കോമ്പാക്ട് എസ്.യു.വി വിപണിയെ ചൂടുപിടിപ്പിച്ച് മാരുതിയുടെ വിറ്റാര ബ്രെസ്സയത്തെി. ഡീസല്‍ മോഡല്‍ മാത്രമാണ് ലഭ്യമാകുക. വില ഏഴ് ലക്ഷം മുതല്‍. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 10 ലക്ഷത്തിന് മുകളില്‍ നല്‍കണം. LDi, LDi (O), VDi, VDi (O), ZDi and ZDi+ എന്നീ ആറ് വേരിയന്‍െറുകളാണ് ബ്രെസ്സക്കുള്ളത്. ZDi+ല്‍ ഇരട്ട നിറമുള്ള പുറം പെയിന്‍െറ്, മാരുതി സ്മാര്‍ട്ട് പ്ളെ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം, ഇരട്ട എയര്‍ബാഗ്, ക്രൂയ്സ് കണ്‍ട്രോള്‍, റിവേഴ്സ് കാമറ,പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, തനിയെ മടങ്ങുന്ന വിങ്ങ് മിററുകള്‍ തുടങ്ങി പ്രത്യേകതകള്‍ ഏറെയാണ്. ഡ്രൈവര്‍ എയര്‍ബാഗ് എല്ലാ വേരിയന്‍െറുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ എയര്‍ബാഗും എ.ബി.എസും ഓപ്ഷണലാണ്. LDi,VDi മോഡലുകളില്‍ ഇവ ഉള്‍പ്പെടുത്തി കമ്പനി തന്നെ നല്‍കും. എഞ്ചിന്‍ പഴയ അതേ ഫിയറ്റ് മള്‍ട്ടിജെറ്റ് തന്നെ. 1248 സി.സി , 1.3ലിറ്റര്‍, 89 ബി.എച്ച്.പി തുടങ്ങിയ പ്രത്യേകതകള്‍ വാഹന പ്രേമികള്‍ക്ക് സുപരിചിതം. എഞ്ചിന്‍ ഇതായതുകൊണ്ടുതന്നെ മൈലേജ് 24 കിലോമീറ്ററിനടുത്ത് പ്രതീക്ഷിക്കാം. തല്‍ക്കാലം മറ്റൊരു കോമ്പാക്ട് എസ്.യു.വിയും ഇത്രയും മൈലേജ് നല്‍കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.