ജനീവ:കഴിഞ്ഞ രണ്ട് വർഷമായി മെഴ്സിഡെസ് എ.എം.ജി ജി63 വികസിപ്പിക്കുന്നതിൽ വ്യാപൃതമായിരുന്നു. ഇപ്പോഴിതാ ജനീവ മോേട്ടാർ ഷോ വരുന്നതിന് മുന്നോടിയായി വാഹനത്തിെൻറ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. ഒാഫ് റോഡുകളിൽ സഞ്ചരിക്കുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാണ് മെഴ്സിഡെസ് ജി63യെ അണിയിച്ചൊരുക്കിയത്.
കൂടുതൽ കരുത്ത് കൂട്ടി മികച്ച സസ്പെൻഷനുമായാണ് ബെൻസിെൻറ കരുത്തൻ വീണ്ടും അവതരിപ്പിക്കുന്നത്.പുതുതായി വികസിപ്പിച്ച റൈഡ് കംട്രോൾ സിസ്റ്റമാണ് കാറിനായി ബെൻസ് നൽകിയിരിക്കുന്നത്. പുതിയ ഇൻറീരിയറിൽ വലിയ സ്ക്രീൻ സ്ഥാനം പിടിച്ചിരിക്കുന്നു. ഡോറുകൾ അലുമിനയത്തിലാണ് നിർമിച്ചിരിക്കുന്നത്.
മൾട്ടി ബീം എൽ.ഇ.ഡി ഹെഡ്ലാമ്പാണ് നൽകിയിരുന്നത്. 22 ഇഞ്ചിെൻറ വലിയ വീലുകളും ജി63ക്ക് നൽകിയിട്ടുണ്ട്. ഇൻറീരിയയറിൽ 12.3 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. മനോഹരമായി ഇൻറീരിയർ രൂപകൽപന ചെയ്തിട്ടുണ്ട്. 4.0 ലിറ്റർ വി.8 ടർബോ എൻജിനാണ് ബെൻസിെൻറ പുതിയ കാറിന് കരുത്ത് പകരുന്നത്. ഒാഫ് റോഡ് ഡ്രൈവിന് അനുയോജ്യമായ വിധത്തിലാണ് എൻജിനും മറ്റ് ഘടകങ്ങളുടെയും വിന്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.