അത്യാഢംബര എസ്.യു.വി റോൾസ് റോയ്സ് കള്ളിനൻ സ്വന്തമാക്കിയ ഇന്ത്യക്കാരിലേക്ക് ഒരാൾ കൂടി. പ്രശസ്ത ബോളിവ ുഡ് നടൻ അജയ് ദേവ്ഗൺ റോൾസ് റോയ്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. 6.95 കോടി രൂപയാണ് വില. ഇതോടെ വ്യ വസായ പ്രമുഖരായ മുകേഷ് അംബാനി, ടി സീരീസ് മൊഗുൾ ഭൂഷൻ കുമാർ ഉൾപ്പെടെയുള്ള റോൾസ് റോയ്സ് കള്ളിനൻ വാഹന ഉടമക ളുടെ പട്ടികയിൽ അജയ് ദേവ്ഗണ്ണും ഇടം പിടിച്ചിരിക്കുകയാണ്.
അക്ഷയ് കുമാർ, ചിരഞ്ജീവി, ആദി ഗോദ്റെജ് എന്നിവർ റോൾസ് റോയ്സിെൻറ ഏഴാം തലമുറ വാഹനമായ ഫാൻറം ഉടമകളാണ്. റോൾസ് റോയ്സ് പുറത്തിറക്കിയ ആദ്യ ആഢംബര എസ്.യു.വിയാണ് കള്ളിനൻ. കാർ ഉടമയുടെ താൽപര്യാനുസരണം അവർക്കനുയോജ്യം വിധം നിർമിച്ചു നൽകുന്നുവെന്നതാണ് ഈ എസ്.യു.വിയുടെ പ്രത്യേകത.
6.8 ലിറ്റർ വി12 എൻജിനാണ് കള്ളിനന് കരുത്ത് പകരുന്നത്. 560 ബി.എച്ച്.പി കരുത്തും 850 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 വേഗതയെടുക്കാൻ കേവലം അഞ്ച് സെക്കൻഡ് മതിയാവും. മണിക്കൂറിൽ 249കി.മി ആണ് പരമാവധി വേഗത.
റോൾസ് റോയ്സിന് പുറമെ റേഞ്ച് റോവർ, ബി.എം.ഡബ്ല്യു 5 സിരീസ്, മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, ഔഡി ക്യു7, മെഴ്സിഡസ് ബെൻസ് ജി.എൽ ക്ലാസ്, വോൾവോ എക്സ് സി90, മോഡിഫൈഡ് ടൊയോട്ട സെലിക്ക തുടങ്ങിയവയും അജയ് ദേവ് ഗണിെൻറ കാർ ശേഖരത്തിലുണ്ട്.
ഈ വർഷം ആദ്യം ഇന്ത്യയിൽ ആദ്യമായി മസറട്ടി ക്വാട്രോപോർട്ടെ വാങ്ങിയത് അജയ് ദേവ്ഗൺ ആണ്. ‘കോഫി വിത്ത് കരൺ’ എന്ന കരൺ ജോഹർ അവതാരകനായ ടെലിവിഷൻ ചാറ്റ് ഷോയിൽ പങ്കെടുത്ത് തമാശ നിറഞ്ഞ ഉത്തരം നൽകിയതിന് അജയ് ദേവ്ഗണിന് ഔഡി എസ്5 സ്പോർട്ട്ബാക്ക് സമ്മാനമായി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.