ന്യൂഡൽഹി: ഒാേട്ടാ എക്സ്പോയിൽ വാഹനപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ച്ബാക്ക്, മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഇന്ന് ലോഞ്ച് ചെയ്തു. 4.99 ലക്ഷം മുതലാണ് വില. പുതിയ ജനറേഷൻ സ്വിഫ്റ്റ് എട്ട് വ്യത്യസ്ത വാരിയൻറുകളിലെത്തും. ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച വാഹനത്തിെൻറ ബുക്കിങ്ങ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും വില വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. 11,000 രൂപയാണ് ബുക്കിങ് വില.
പുത്തൻ രൂപത്തിൽ വന്ന സ്വിഫ്റ്റ് എക്സ്പോ തുടങ്ങുന്നതിന് മുമ്പ് തന്നെ ചർച്ചകളിലിടം നേടിയിരുന്നു. സ്വിഫ്റ്റിെൻറ മുൻ മോഡൽ ഇറങ്ങി ഏഴ് വർഷം കഴിഞ്ഞാണ് പുതിയ താരത്തെ നിരത്തിലിറക്കുന്നത്. 2011ൽ വിപണിയിലെത്തിയ സ്വിഫ്റ്റ് രാജ്യത്ത് ഏറ്റവു കൂടുതൽ വിൽകപ്പെട്ട വാഹനങ്ങളിൽ ഒന്നാണ്.
.@Maruti_Corp shares that 1.8 million Swift cars are on Indian roads. It has 35% market share in the premium hatchback segment in India. #AutoExpo2018 pic.twitter.com/YDX7VafkSy
— Tech2 (@tech2eets) February 8, 2018
മാരുതിയുടെ ഹേർട്ട്ടെക്ട് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് പുതിയ സ്വിഫ്റ്റെത്തുന്നത്. എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, ഡയമണ്ട് കട്ട് അലോയ് എന്നിങ്ങനെ സ്വിഫ്റ്റിനെ മനോഹരമാക്കാനുള്ള ചെപ്പടി വിദ്യകളെല്ലാം മാരുതി ഒരുക്കിയിട്ടുണ്ട്. ഇൻറീരിയറിൽ പുതിയ അപ്ഹോളിസ്റ്ററി നൽകിയിരിക്കുന്നത്. സ്മാർട്ട് പ്ലേ ടച്ച് സ്ക്രീൻ സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ, മിററർലിങ്ക് എന്നിവും ഇണക്കിചേർത്തിരിക്കുന്നു. സ്റ്റിയിറങ്ങിൽ തന്നെ നിയന്ത്രണ സംവിധാനങ്ങളും നൽകിയിട്ടുണ്ട്. ഡ്യുവൽ എയർബാഗ്, എ.ബി.എസ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഉണ്ടാവും.
1.2 ലിറ്റർ കെ സീരിസ് എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് സ്വിഫ്റ്റിലുണ്ടാകുക. മാനുവൽ, ഒാേട്ടാമാറ്റിക് ഗിയർബോക്സുകളുണ്ടാകും. ഏകദേശം ഏഴ് മുതൽ എട്ട് ലക്ഷം വരെയായിരിക്കും സ്വിഫ്റ്റിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.