ആനയെ പോറ്റണോ; വീണ്ടും ബുള്ളറ്റിനെ ട്രോളി ബജാജ്​

ഇന്ത്യൻ യുവത്വത്തി​​െൻറ വികാരമാണ്​ റോയൽ എൻഫീൽഡ്​ ബൈക്കുകൾ. ബൈക്ക്​ നിർമാതാക്കൾ ഇന്ത്യയിൽ ഏറെയുണ്ടെങ്കിലും എൻഫീൽഡിനെ ട്രോളാൻ ഇതുവരെ ആരും അത്ര പെ​െട്ടന്ന്​ ധൈര്യം കാണിച്ചിട്ടില്ല. ബജാജാണ്​ ബുള്ളറ്റിനെ പരഹസിച്ച്​ ആദ്യമായി പരസ്യമിറക്കിയത്​. പരസ്യത്തിന്​ വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടും ബുള്ളറ്റിനെ കണക്കറ്റ്​ പരിഹസിച്ചിരിക്കുകയാണ് ബജാജ്​​ ഡോമിനർ പരസ്യം.

 

Full View

മൂന്ന്​ പരസ്യങ്ങളാണ്​ ഇതിനായി ബജാജ്​ തയാറാക്കിയിരിക്കുന്നത്​. ആദ്യ പരസ്യത്തിൽ ബ്രേക്ക്​ പിടിച്ചാൽ നിൽക്കാത്തത്​ ബൈക്ക്​ എന്ന്​ പരിഹസിക്കു​േമ്പാൾ രണ്ടാമത്തേതിൽ സ്​റ്റാർട്ടാകാനുള്ള ബുദ്ധിമുട്ടാണ്​ പ്രമേയം.  അവസാന പരസ്യത്തിൽ കയറ്റങ്ങൾ കയറാനുള്ള ബുദ്ധിമുട്ടിനെ കളിയാക്കുന്നു. 

Full View

ബുള്ളറ്റിനെ പ്രത്യേക്ഷത്തിൽ ഉപയോഗിക്കാതെ ശബ്​ദവും ബുള്ളറ്റ്​ റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ്​ ആക്​സസറീസ്​ ഉപയോഗിച്ചാണ്​ ബജാജ്​ പരസ്യം തയ്യാറാക്കിയിരിക്കുന്നത്​.

 

Full View
Tags:    
News Summary - Bajaj Dominar ad-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.