റോയൽ എൻഫീൽഡ് ബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ് ഡോമിനർ പരസ്യം. ബുള്ളറ്റിനെ കളിയാക്കിയുള്ള ആറാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയിരിക്കുന്നത്. ബുള്ളറ്റ് ഒാടിക്കുേമ്പാഴുള്ള ശരീര വേദനയാണ് ഇക്കുറി പരസ്യത്തിൽ പ്രതിപാദിക്കുന്നത്.
യാത്ര ചെയ്ത തളർന്ന റൈഡറെ മസാജ് ചെയ്യാൻ സഹായിക്കുന്ന ആനയെയും പരസ്യത്തിൽകാണാം. എന്നാൽ എത്ര യാത്ര ചെയ്താലും യാത്രക്ഷീണം ഉണ്ടാകാത്ത ബൈക്കാണ് ഡോമിനർ എന്നാണ് ബജാജ് അവകാശപ്പെടുന്നത്.
ബുള്ളറ്റ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യങ്ങൾ ഏറെ വിമർശനവും കളിയാക്കലുകൾക്കും വിധേയമായിരുന്നു. പരിപാലനചെലവ് കൂടുതലുള്ള ബുള്ളറ്റ് മാറ്റി പകരം ഡോമിനോർ വാങ്ങു എന്നാണ് പരസ്യങ്ങളിലുടെ ബജാജ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.