ഇന്ത്യയിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യവസായിമാരിലൊരാളാണ് മുകേഷ് അംബാനി. ഇതിനാൽ അംബാനിക്ക് എപ്പോഴും പൊലീസുകാരുടെ അകമ്പടിയുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് പൊലീസുകാർ സാധാരണ വാഹനങ്ങളിൽ സുരക്ഷയൊരുക്കിയാൽ അതിൽപ്പരമൊരു നാണക്കേട് വേറെയുണ്ടോ?. ഇൗയൊരു പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് മുകേഷ് അംബാനി. ഇതിനായി ലക്ഷങ്ങൾ മുടക്കി ബി.എം.ഡബ്ളിയു എക്സ്.5 ഉൾപ്പടെയുള്ള വാഹനങ്ങളാണ് അംബാനി സുരക്ഷ ജീവനക്കാർക്കായി നൽകിയത്. അംബാനിക്ക് സുരക്ഷയൊരുക്കുന്ന ജീവനക്കാരുടെ കിടിലൻ വാഹനങ്ങളെക്കുറിച്ച്....
ബി.എം.ഡബ്ളിയു എക്സ് 5
75 ലക്ഷം രൂപ വില വരുന്ന ബി.എം.ഡബ്ളിയുവിെൻറ എക്സ് 5 ആണ് അംബാനി സുരക്ഷ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന വാഹനങ്ങളിലൊന്ന്. ബി.എം.ഡബ്ളിയുവിെൻറ പ്രമുഖ എസ്.യു.വികളിലൊന്നായ എക്സ്.5ന് 2933 സി.സി എൻജിൻ കരുത്ത് പകരുന്നു. 253 ബി.എച്ച്.പി പവറും 500 എൻ.എം ടോർക്കും എൻജിൻ നൽകും. മണിക്കൂറിൽ 230 കിലോ മീറ്ററാണ് പരമാവധി വേഗത.
ഫോഡ് എൻഡവർ
മുകേഷ് അംബാനിയുടെ സുരക്ഷക്കായി ഉപയോഗിക്കുന്ന മറ്റൊരു വാഹനമാണ് ഫോഡ് എൻഡവർ. ഭാര്യ നീത അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥരാണ് ഫോഡ് എൻഡവർ ഉപയോഗിക്കുന്നത്. 3.2 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന എൻഡവറിന് 197 ബി.എച്ച്.പി കരുത്തും 470 എൻ.എം ടോർക്കുമുണ്ട്.
ടോയോട്ട ഫോർച്യൂണർ
ടോയോട്ടയുടെ ഫോർച്യൂണറിെൻറ വിവിധ പതിപ്പുകളും അംബാനിയുടെ സുരക്ഷ ഭടൻമാർക്കുണ്ട്. ആറ് ഫോർച്യൂണറുകളാണ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. 147 ബി.എച്ച്.പിയും 161 ബി.എച്ച്.പി കരുത്തുമുള്ളതാണ് അംബാനിയുടെ വാഹന വ്യൂഹത്തിലെ ഫോർച്യൂണറുകൾ. ഇതിനെ മഹീന്ദ്ര സ്കോർപ്പിയോയും ഹോണ്ടയുടെ സി.ആർ.വിയും അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.