ലണ്ടൺ: ബ്രക്സിറ്റിനു ശേഷം ബ്രിട്ടനിൽ നിന്ന് മിനി കുപ്പറിെൻറ നിർമാണശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബി.എം.ഡബ്ളിയു. ബി.എം.ഡബ്ളിയു ബോർഡ് മെമ്പർ ഒലിവർ സിപ്സിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനിലെ ഒാകസ്ഫോഡിലാണ് ബി.എം.ഡബ്ളിയുവിെൻറ മിനി കുപ്പർ നിർമാണശാല സ്ഥിതിചെയ്യുന്നത്.
ജൂണിലാണ് യുറോപ്യൻ യുണിയനിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ബ്രക്സിറ്റിന് ബ്രിട്ടൻ അംഗീകാരം നൽകിയത്. യുറോപ്യൻ യുണിയനിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ബ്രിട്ടെൻറ തീരുമാനം യുറോപ്യൻ വിപണിയാലാകെ താരിഫ് ഇല്ലാതെ വ്യാപാരം നടത്തുന്നതിന് തടസ്സമാകുമെന്ന് പല കാർ നിർമാതാക്കളും അശങ്ക പ്രകടിപ്പിക്കുകയും അവരുടെ നിർമാണശാലകൾ ബ്രിട്ടനിൽ നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഈയൊരു സ്ഥിതി വശേഷത്തിലാണ് ബി.എം.ഡബ്ളിയുവിെൻറ അഭിപ്രായ പ്രകടനം.
ബി.എം.ഡബ്ളിയു മിനി നെതർലാൻറ്, ബ്രിട്ടൻ, ഒാസ്ട്രലിയ എന്നിവടങ്ങളിലാണ് നിർമാണം നടത്തുന്നത്. ഇതിൽ ബ്രിട്ടനിലെ ഒാക്സ്ഫോർഡിലെ നിർമാണശാലയിൽ പുതിയ കൂട്ടിചേർക്കലുകൾ നടത്തേണ്ടതായോ മാറ്റേണ്ടതായോ ഉള്ള സാഹചര്യം ഇപ്പോഴില്ലെന്ന് കമ്പനി പ്രതികരിച്ചു. ജർമനയിൽെവച്ച് നടന്ന പരിപാടിയിൽ ബി.എം.ഡബ്ളിയു നെതർലാൻറിലെ നിർമാണശാലയിൽ നിന്നുള്ള ഉൽപാദനം വർധിപ്പിക്കാൻ പോവുകയാെണന്ന വാർത്തകളെകുറിച്ച് പ്രതികരിക്കുേമ്പാഴാണ് ബി.എം.ഡബ്ളിയു ബോർഡ് മെമ്പർ ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.