വാഷിങ്ടൺ: തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബോയിങ്ങിെൻറ അമ്പത് 737 എൻ.ജി വിമാനങ്ങൾ നിലത്തിറക്കുന്നു. ആസ്ട് രേലിയൻ വിമാന കമ്പനിയായ ക്വാൻടാസിെൻറ 33 വിമാനങ്ങളും മറ്റ് ചില കമ്പനികളുടെ 17 വിമാനങ്ങളുമാണ് നിലത്തിറക്കുന്ന ത്. വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ മോഡലിലുള്ള വിമാനങ്ങൾ നിലത്തിറക്കാൻ തീരുമാനിച്ചതെന്ന് ക്വാൻടാസ് വക്താവ് പറഞ്ഞു.
വിമാനത്തിെൻറ ചിറകിനടുത്തുള്ള യന്ത്രഭാഗമായ പിക്കിൾ ഫോർക്കിൽ വിള്ളൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഒരിഞ്ച് നീളത്തിലുള്ള വിള്ളലാണ് ആദ്യം കണ്ടെത്തിയതെങ്കിലും സുരക്ഷ മുൻനിർത്തി ഈ മോഡലിലുള്ള മുഴുവൻ വിമാനങ്ങളും നിലത്തിറക്കാൻ ക്വാൻടാസ് തീരുമാനിക്കുകയായിരുന്നു.
ചൈനയിലെ 737 എൻ.ജി വിമാനത്തിൽ തകരാർ കണ്ടെത്തിയതായി ബോയിങ് അറിയച്ചതോടെയാണ് മറ്റ് കമ്പനികൾ ഇക്കാര്യം ഗൗരവത്തോടെ പരിഗണിച്ചത്. 737 മാക്സ് വിമാനം നിലത്തിറക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെയാണ് പുതിയ പ്രശ്നവും ബോയിങ്ങിന് വെല്ലുവിളിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.