ബി.എസ്​3: ഡ്യൂക്കാറ്റിക്ക്​ 2.7 ലക്ഷം രൂപ കുറവ്​

ന്യൂഡൽഹി: മലനീകരണം ചട്ടം കർശനമാക്കാനുള്ള സുപ്രീംകോടതി വിധിയോടെ വൻ വിലക്കുറവാണ് ഇരുചക്രവാനങ്ങൾക്ക് കമ്പനികൾ നൽകുന്നത്. ആറു ലക്ഷത്തോളം പുതിയ ഇരുചക്ര വാഹനങ്ങളെയാണ് തീരുമാനം ബാധിക്കുക. ഇയൊരു സ്ഥിതിയിലാണ് നിലവിലുള്ള ബി.എസ്3 ഇരുചക്രവാഹനങ്ങൾ വൻ വിലക്കുറവിൽ വിറ്റഴിക്കാൻ ഡീലർമാർ ഒരുങ്ങുന്നത്. ആഡംബര ബൈക്ക് നിർമാതാക്കളായ ഡ്യൂക്കാറ്റി മോണിസ്റ്റർ 821ന് 2.7 ലക്ഷം രൂപയുടെ ഡിസ്കൗണ്ടാണ് നൽകുന്നത്. ട്രംഫിെൻറ ക്രൂയിസർ ബൈക്ക് മൂന്ന് ലക്ഷം രൂപ വിലക്കുറവിൽ ലഭിക്കും . ട്രംഫിെൻറ ടൈഗർ 800 എക്സ് ആർ 90,000 രൂപ വിലക്കുറവിലാണ് വിൽക്കുന്നത്.

ഇന്ത്യയിലെ മുൻനിര ബൈക്ക് നിർമ്മാതാക്കളായ ഹോണ്ട ആദ്യം 10,000 രൂപ ഇളവാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് 22,000 രൂപയാക്കി ഉയർത്തി. ഹോണ്ടയുടെ മോഡലുകളായ ആകടീവ 3ജി (50,290), ഡ്രീംയുഗ(51,741), ഷൈൻ(55,799 മുതൽ 61, 283) രൂപ വരെയാണ് നിലവിലെ വില ഇതിൽ 22,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഹീറോ മോേട്ടാഴസ് ഡ്യൂയറ്റ്(49,480) മാസ്ട്രോ(51,030), ഗ്ലാമർ(59,755) െസപ്ലൻഡർ(55,755) എന്നീ മോഡലുകൾക്ക് 12,000 രൂപ വരെ കുറവ് ലഭിക്കും.

മറ്റൊരു പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി അവരുടെ സ്കൂട്ടർ ലെറ്റസിന് 4000 രൂപ കുറവും സൗജന്യ ഹെൽമറ്റും നൽകും. ജിഗ്സറിന് 5,000 രൂപ കിഴിവും എക്സേഞ്ച് ഒാഫറിൽ 2,000 രൂപ വരെ കുറവുമാണ് ലഭിക്കുക.

ബജാജ് എൻട്രി ലെവൽ ബൈക്ക് പ്ലാറ്റിന മുതൽ പൾസർ ആർ.എസ് 200 വരെയുള്ള വിവിധ മോഡലുകൾക്ക് 3,000 രൂപ മുതൽ 12,000 രൂപ വരെ കിഴിവും സൗജന്യ ഇൻഷൂറൻസും നൽകും. ഡിസ്കൗണ്ടിന് ശേഷവും വിറ്റഴിക്കാത്ത ബൈക്കുകളുണ്ടെങ്കിൽ മറ്റ് രാജ്യങ്ങൾ കയറ്റി അയക്കുമെന്നും ബജാജിെൻറ പ്രസിഡൻറ് എസ്.രവികുമാർ പറഞ്ഞു.

Tags:    
News Summary - BS III Vehicles: Heavy Discounts Offered On Superbikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.