ബി.എസ്6 എഞ്ചിനുമായെത്തുന്ന പുതിയ സിറ്റിയുടെ പെട്രോൾ വേരിയൻറിൻെറ ബുക്കിങ് ഹോണ്ട ആരംഭിച്ചു. ഡിസംബർ ആദ്യ വാ രത്തോടെ വാഹനം ഉപഭോക്താക്കളിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. വാഹനം വിപണിയിലെത്തുന്നതും വിലവിവരവും സംബ ന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയോടെ വന്നേക്കും. 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻെറ കരുത്തോടെയാണ് ഹോണ്ട സിറ്റി പുറത്തിറങ്ങുന്നത്. കമ്പനി നേരത്തേ പുറത്തിറക്കിയ ബി.എസ് 4 പോലെ തന്നെ 119 എച്ച്.പി എഞ്ചിനാണ് ബി.എസ്6 ഹോണ്ട സിറ്റിയിലുമുള്ളത്. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.
ബി.എസ്4 വകഭേദത്തേക്കാൾ ഏകദേശം 35000 മുതൽ 40000 വരെ വിലയിൽ വർധനവ് ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.എസ്4 വേർഷന് സമാനമാണ് ബി.എസ്6 ഹോണ്ട സിറ്റിയുടെ പെട്രോൾ ലൈൻ അപ്പ്. എസ്.വി, വി, വി.എക്സ്, ഇസഡ്.എക്സ് വേരിയൻറുകളിലാണ് ബി.എസ്6 ഹോണ്ട സിറ്റി പുറത്തിറങ്ങുന്നത്.
ബേസ് മോഡലായ എസ്.വിയിൽ ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്, റിയർ പാർക്കിങ് സെൻസറുകൾ, എൽ.ഇ.ഡി ഡി.ആർ.എൽ, 15 ഇഞ്ച് അലോയ് വീലുകൾ, റിമോർട്ട് ലോക്കിങ്, പവർ വിങ് മിററുകളും വിൻഡോകളും, ഓട്ടോമാറ്റിക് എയർകണ്ടീഷനർ, ബ്ലൂ ടൂത്ത് ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഫീച്ചറുകൾ. മിഡ് സ്പെക് സിറ്റി വി വേരിയൻറിൽ ഇതിനു പുറമെ 7.0 ഇഞ്ച് ടച്ച് സ്ക്രീൻ, കീലെസ് എൻട്രി, റിയർ കാമറ എന്നിവയുടെ അധിക സേവനമുണ്ടാകും.
വി.എക്സ് വേരിയൻറിൽ സൺറൂഫ്, ക്രമീകരിക്കാവുന്ന സ്റ്റിയറിങ്, ഓട്ടോ ഡിമ്മിങ് റിയർ വ്യൂ മിറർ, വലിയ 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയുടേയും ഇസഡ്.എക്സ് വേരിയൻറിൽ സൈഡ് ആൻഡ് കർട്ടൻ എയർ ബാഗുകൾ, എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ, ഓേട്ടാ െഹഡ്ലൈറ്റ്, ഓട്ടോ വൈപ്പർ എന്നിവയുടേയും അധിക പിന്തുണയുണ്ടാകും.
ഡിസൈനിങ്ങിൽ അടുമുടി മാറ്റത്തോടു കൂടിയുള്ള പുതിയ ഹോണ്ട സിറ്റി ഈ മാസം തായ്ലൻഡിൽ പുറത്തിറക്കും. ഈ മോഡൽ ഇന്ത്യയിലെത്താൻ 2020 പകുതി വരെ കാത്തിരിക്കേണ്ടി വരും. ബി.എസ്6 സിറ്റി ഡീസൽ 2020 ഏപ്രിലോടെ യാഥാർഥ്യമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.