രാജ്യമാകെ അടച്ചിട്ടതോടെ ഭൂരിഭാഗം വാഹനങ്ങളും വീട്ടുമുറ്റത്ത് പൊടിപിടിച്ച് കിടക്കുന്ന അവസ്ഥയാണ്. പല ക ാറുകളുടെയും സർവിസ് സമയം അടുത്തിട്ടുണ്ടാകും. എന്നാൽ, അംഗീകൃത സർവിസ് സെൻററുകളെല്ലാം പൂട്ടിയതോടെ ഓയിൽ ചെയ്ഞ്ചിങ് ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ നിർവാഹമില്ല. ഇത്തരം ഉപഭോക്താക്കൾക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് കാർ കമ്പനികൾ.
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാറൻറിയും സൗജന്യ സർവിസ് കാലയളവും ജൂലൈ 31 വരെ നീട്ടിനൽകി. മാർച്ച് 15 മുതൽ മെയ് 31 വരെയുള്ള കാലപരിധിയിൽ വാറൻറിയും സൗജന്യ സർവിസും നഷ്ടപ്പെടുന്നവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക. കൂടാതെ ഹ്യുണ്ടായിയും വാറൻറിയും സൗജന്യ സർവിസും രണ്ട് മാസത്തേക്ക് നീട്ടിനൽകിയിട്ടുണ്ട്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ മിക്ക കാർ കമ്പനികളും ഉൽപ്പാദനം നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.