ഇൗ വർഷം അവസാനത്തോടെ ലോകത്തിലെ മുൻനിര ബ്രാൻഡുകളിലൊന്നായ ജനറൽ മോേട്ടാഴ്സ് ഇന്ത്യയിലെ വിൽപ്പന നിർത്തുകയാണ്. നിലവിൽ ഷെവർലെ എന്ന ബ്രാൻഡിന് കീഴിലാണ് ജനറൽ മോേട്ടാഴ്സ് ഇന്ത്യയിൽ കാറുകൾ നിർമ്മിക്കുന്നത്. ഷെവർലെയുടെ വിടവാങ്ങൽ ഇന്ത്യൻ കാർ വിപണിയിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിൽപ്പനാനന്തര സേവനം
ഷെവർലേ വിപണിയിൽ നിന്ന് പിൻമാറുേമ്പാൾ ഏറ്റവും കൂടുതൽ ആശങ്ക ഉപഭോക്താകൾക്ക് തന്നെയാണ്. കാറുകളുടെ സർവീസിങ് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി ഇനി ആരെ ആശ്രയിക്കുമെന്നതാണ്അവരെ അലട്ടുന്ന കാര്യം. എന്നാൽ കാറുകളുടെ വിൽപ്പന നിർത്തിയാലും വിദ്ഗധരായ മെക്കാനിക്കുകളെ ഉപയോഗിച്ച് സർവീസ് സെൻററുകൾ തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ പ്രമുഖ നഗരങ്ങളിൽ മാത്രമാവും സർവീസ് സെൻററുകളുടെ സേവനം ലഭിക്കുകയെന്നും വാർത്തകളുണ്ട്.
സ്പെയർ പാർട്ടുകൾ
സ്പെയർ പാർട്ടുകൾ ലഭ്യതയാണ് മറ്റൊരു പ്രധാന പ്രശ്നമായി ഉയർന്ന് വന്നിട്ടുള്ളത്. കാറുകളുടെ വിൽപ്പന്ന നിർത്തുന്നുവെങ്കിലും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനായി കാറുകൾ ഷെവർലെ ഇന്ത്യയിലെ നിർമാണ ശാലകളിൽ ഉൽപ്പാദിപ്പിക്കും. ഇവിടെ ഇന്ത്യയിൽ നിലവിലുള്ള മോഡലുകൾക്ക് വേണ്ട സ്പെയർ പാർട്ടുകൾ നിർമിക്കുമെന്നാണ് സൂചന.
റീ സെയിൽ
കാറുകളുടെ റീ സെയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് മറ്റൊരു പ്രധാന വിഷയം. വിൽപ്പന നിർത്തുന്നതോടെ ഷെവർലെയുടെ കാറുകളുടെ റീ സെയിൽ വിലയിൽ കുറവുണ്ടാകും . നിലവിലെ ഉപഭോക്താകൾക്ക് ഇത് തിരിച്ചടിയാകും.
തൊഴിലാളികൾ
നിലവിലുള്ള തൊഴിലാളികളിൽ എട്ട് ശതമാനത്തെയെങ്കിലും ജി.എമ്മിന് ഒഴിവാക്കേണ്ടി വരും. ഇവർക്ക് കമ്പനിയിൽ നിന്ന് പിരിഞ്ഞ് പോകുന്നതിന് മുമ്പായി മികച്ച പാക്കേജ് നൽകുമെന്നാണ് ജനറൽ മോേട്ടാഴ്സ് അറിയിച്ചിരിക്കുന്നത്. കയറ്റുമതി ചെയ്യുന്നതിനുള്ള കാറുകൾ നിർമിക്കുന്നതിനായി കുറച്ച് തൊഴിലാളികളെ കമ്പനി നില നിർത്തും. ഉൽപ്പാദനം നിർത്തുേമ്പാൾ തൊഴിലാളികളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം വേണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
ഡീലർമാർ
അടുത്തതായി ഉയർന്നു വരുന്ന പ്രധാന ചോദ്യം ഡീലർമാരെ സംബന്ധിച്ചാണ്. വിപണിയിൽ നിന്ന് പിൻമാറുന്നത് സംബന്ധിച്ച് ഷെവർലെ ഇതുവരെ ഡീലർമാർക്ക് അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഡീലർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.