ഡിജി ലോക്കറിൽ ആർ.സി ബുക്ക്​; മോദിയെ കാണിച്ചാൽ മതിയെന്ന്​ ​പൊലീസ്​

ലഖ്​നോ: സുപ്രധാന രേഖകൾ നഷ്​ടപ്പെടാതെ സൂക്ഷിക്കുന്നതിനാണ്​ ഡിജി ലോക്കർ എന്ന ആപ്​ കേന്ദ്രസർക്കാർ പുറത്തിറക്കിയത്​. ആധാർ കാർഡ്​, ആർ.സി ബുക്ക്​, ഡ്രൈവിങ്​ ലൈസൻസ്​, ഇൻഷൂറൻസ്​ തുടങ്ങിയവയെല്ലാം ഡിജി ലോക്കറിൽ സൂക്ഷിച്ച്​ വാഹന പരിശോധനക്കിടെ കാണിക്കാം എന്ന്​ മോ​േട്ടാർ വാഹന വകുപ്പ്​ വ്യക്​തമാക്കിയിട്ടുണ്ട്​. എന്നാൽ മോ​േട്ടാർ വാഹന വകുപ്പി​​​െൻറ ഉത്തരവനുസരിച്ച്​ മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ യുവാവിന്​ ലഭിച്ചത്​ ശകാരവും പിഴയും.

അലഹാബാദ്​ സ്വദേശി ഇഷാനാണ്​ പൊലീസിൽ നിന്ന്​ ദുരവസ്ഥ നേരി​േടണ്ടി വന്നത്​്. വാഹനപരിശോധനക്കിടെ ഡിജി ആപിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഇഷാൻ പൊലീസിനെ കാണിക്കുകയായിരുന്നു. എന്നാൽ ഇത്​ ഇവിടെ കാണിക്കണ്ട മോദിയെ കാണിച്ചാൽമതിയെന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. 

രേഖകൾ ഇല്ല എന്ന കുറ്റത്തിന്​ 5,900 രൂപ പിഴയിടാക്കുകയും ചെയ്​തു. ട്വിറ്റിലുടെ ഇഷാൻ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു. എന്തായാലും മോദിയും കേന്ദ്രസർക്കാറും ഡിജിറ്റൽ ഇന്ത്യയിലേക്ക്​ മാറിയെങ്കിലും രാജ്യത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇതിന്​ തയാറായിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ പുതിയ സംഭവം.

Tags:    
News Summary - Digi Locker app create problem in UP- Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.