ബംഗളൂരു: നഗരത്തിൽ ഇലക്ട്രിക് ബസുകൾ ഉടൻ സർവിസ് ആരംഭിക്കും. നഗരത്തിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി ബി.എം.ടി.സി ഇലക്ട്രിക് ബസുകൾ ഉടൻ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു.
നേരേത്ത പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ ഇലക്ട്രിക് ബസുകൾ സർവിസ് നടത്തിയിരുന്നു. ബസുകൾക്കുള്ള ചാർജിങ് പോയൻറുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശബ്ദമലിനീകരണവും വലിയ അളവിൽ കുറക്കാൻ ഇലക്ട്രിക് ബസുകൾക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.