ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗുകൾ നിർബന്ധമാകും. കേന്ദ്ര ഗതാഗത മന്ത്രാലയം ടോൾ പ്ലാസു കൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വരുന്നതോടെ പണം നൽകി കടന്നുപോകാൻ കഴിയുന്ന ഒര ു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. മറ്റ് ട്രാക്കുകളിലെല്ലാം ഫാസ്ടാഗുള്ള വാഹനത്തിനായി നീക്കിവെച്ചിരിക്കുകയാണ്.
അതേസമയം, ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ പാലിയേക്കര അടക്കമുള്ള ടോൾ പ്ലാസകളിൽ ഗതാഗത കുരുക്കുണ്ടാവുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ടോൾ പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ ഭൂരിപക്ഷവും ഫാസ്ടാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങളെല്ലാം ഒറ്റ ട്രാക്കിൽ വരുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ആശങ്ക.
ഡിസംബർ 15 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കാനായിരുന്നു കേന്ദ്രസർക്കാറിെൻറ നീക്കം. എന്നാൽ, ഇതുസംബന്ധിച്ച പരാതികൾ ഉയർന്നതോടെ തീരുമാനം ഒരു മാസത്തേക്ക് നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.