ജി.എമ്മിെൻറ ഇൻഡ്യാനയിലുള്ള കാർ നിർമ്മാണശാലയാണ് വെൻറിലേറ്ററുകൾ നിർമ്മിക്കാനായി ഉപയോഗിക്കുക. കാറുകളുടെ ചില ഘടകങ്ങളാണ് ഈ പ്ലാൻറിൽ നിർമ്മിക്കുന്നത്. ഏകദേശം 200,000ത്തോളം വെൻറിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നേരത്തെ ജി.എം, ഫോഡ്, ടെസ്ല തുടങ്ങിയ കമ്പനികൾക്ക് വെൻറിലേറ്റർ നിർമ്മിക്കാനുള്ള അനുമതി ട്രംപ് ഭരണകൂടം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജി.എം വെൻറിലേറ്റർ നിർമ്മാണം വ്യാപകമാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ കമ്പനികളുടെ മേധാവികളുമായി ട്രംപ് ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ജനറൽ മോട്ടോഴ്സ് നിർമ്മിക്കുന്ന വെൻറിലേറ്ററുകൾ എപ്പോൾ ഉപയോഗിക്കാൻ കഴിയുമെന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.