ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്രം. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്തെ മൊത്തം വാഹനങ്ങളിൽ 15 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്നതിെൻറ രൂപരേഖ തയാറായതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
മലിനീകരണം ഇല്ലാതാക്കാൻ ഹരിത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സമയമായെന്നും ബദൽ ഇന്ധന മാർഗങ്ങൾക്കും സർക്കാർ പ്രോത്സാഹനം നൽകുമെന്നും മന്ത്രി തുടർന്നു. ഗതാഗത മേഖലയിൽ 15 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ നിർമാണം വളെര ഏളുപ്പത്തിൽ വർധിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഇതിന് സർക്കാർ എല്ലാ സാഹചര്യങ്ങളും ഒരുക്കും. സർക്കാറിെൻറ വിവിധ വകുപ്പുകളിലേക്ക് ഇലക്ട്രിക് കാറുകൾ നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.