ജി.എസ്​.ടി: മെഴ്​സിഡെസ്​ കാറുകളുടെ വില 7 ലക്ഷം വരെ കുറച്ചു

മുംബൈ: ആഡംബര കാർ നിർമാതാക്കളായ മെഴ്​സിഡെസ്​ കാറുകളുടെ വില 7 ലക്ഷം വരെ കുറച്ചു. ജി.എസ്​.ടി നിലവിൽ വരുന്നതിന്​ മുന്നോടിയായാണ്​ കമ്പനിയുടെ നടപടി. ഇന്ത്യയിൽ നിർമിക്കുന്നകാറുകൾക്കും എസ്​.യു.വിക്കൾക്കുമാണ്​ വിലക്കുറവ്​.

മെഴ്​സിഡെസി​​​െൻറ വിവിധ മോഡലുകൾക്ക്​ 1.5 ലക്ഷം മുതൽ 7.5 ലക്ഷം വരെയാണ്​ കുറവ്​ ലഭിക്കുക. ഇന്ത്യയിൽ നിർമിക്കുന്ന സി.എൽ.എ, ജി.എൽ.എ, സി ക്ലാസ്​, ഇ ക്ലാസ്​, എസ്​ ക്ലാസ്​, ജി.എൽ.സി, ജി.എൽ.ഇ, ജി.എൽ.എസ്​ തുടങ്ങി മോഡലുകൾക്കാണ്​ വിലയിൽ കുറവ്​ ലഭിക്കുക. ആഡംബര കാറുകൾക്ക്​ ജി.എസ്​.ടി പ്രകാരം ​നേരത്തെയുണ്ടായിരുന്ന 50-55 ശതമാനം നികുതി 43 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു.

ബെൻസ്​ നിരയിൽ ആകെ ശരാശരി 4 ശതമാനം വിലക്കുറവ്​ വരുത്താനാണ്​ കമ്പനിയുടെ തീരുമാനം. ജൂലൈ ഒന്ന്​ മുതലാണ്​ രാജ്യത്ത്​ ജി.എസ്​.ടി നികുതി നിരക്ക്​ പ്രാബല്യത്തിൽ വരും. അതിന്​ മുമ്പ്​ വിലക്കുറവ്​ നടപ്പിലാക്കാനാണ്​​ മെഴ്​സിഡെസ്​ ബെൻസ്​ ഇന്ത്യയുടെ തീരുമാനം. ജി.എസ്​.ടി രാജ്യത്തെ ആഡംബര കാർ വിപണിക്ക്​ ഉത്തേജനമാകുമെന്നും ബെൻസ്​ വ്യക്​തമാക്കി. എന്നാൽ ഇറക്കുമതി ചെയ്യുന്ന മോഡലുകളെ കുറിച്ച്​ കമ്പനി വ്യക്​തമാക്കിയിട്ടില്ല.

Tags:    
News Summary - GST Effect: Mercedes-Benz India cuts prices of 'Made in India' models by Rs 7 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.