ന്യൂഡൽഹി: ചരക്ക് സേവന നികുതി നിലവിൽ വന്നതിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ റെനോ കാറുകളുടെ വില കുറച്ചു. മൂന്ന് മോഡലുകളുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. മാരുതിയുടെ ആൾേട്ടാക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന റെനോ ക്ലംബറിെൻറ വിലയിൽ 5,200 രൂപ മുതൽ 29,500 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.
റെനോയുടെ മറ്റൊരു ജനപ്രിയ മോഡലായ ഡസ്റ്ററിെൻറ വിലയിൽ 30,400 രൂപ മുതൽ 1,04,000 രൂപ വരെയാണ് കുറവ്. ലോഡ്ജിയുടെ വിലയിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്. 25,700 മുതൽ 88,600 രൂപ വരെയാണ് ലോഡ്ജിക്ക് കുറച്ചത്. ജി.എസ്.ടിയുടെ അടിസ്ഥാനത്തിൽ മറ്റു മോഡലുകളുടെ വിലയും വൈകാതെ പുതുക്കി നിശ്ചയിക്കുമെന്ന് റെനോ അറിയിച്ചു.
ജി.എസ്.ടി നിലവിൽ വന്നതിന് പിന്നാലെ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളെല്ലാം വിലയിൽ മാറ്റം വരുത്തിയിരുന്നു. ഇവരുടെ ചുവട് പിടിച്ചാണ് റെനോയുടെയും നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.