വാഷിങ്ടൺ: ഹാർലി ഡേവിഡ്സൺ മോേട്ടാർബൈക്കുകൾക്ക് ഇന്ത്യ വൻ ഇറക്കുമതി തീരുവ ഇൗടാക്കുന്നുവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യൻ മോേട്ടാർസൈക്കിളുകൾക്ക് യു.എസിൽ ഇറക്കുമതീ തീരുവ കൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഹാർലി ഡേവിഡ്സണ് ഒരു രാജ്യം വൻതീരുവ ഇൗടാക്കുന്നു. അത് ഇന്ത്യയാണെന്ന് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’ -എന്നായിരുന്നു ട്രംപിെൻറ പ്രസ്താവന. ഇന്ത്യയിൽനിന്ന് ഒരു മഹാൻ വിളിച്ച് തങ്ങൾ തീരുവ 75 ശതമാനത്തിൽനിന്ന് 50 ശതമാനത്തിലേക്ക് കുറച്ചെന്ന് പറഞ്ഞതായും മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
തീരുവ 75 ശതമാനത്തിൽനിന്ന് 50 ശതമാനത്തിലേക്ക് കുറക്കാനുള്ള ഇന്ത്യയുടെ തീരുമാനം പര്യാപ്തമല്ലെന്നും തീരുവ പരസ്പരപൂരകമായിരിക്കണമെന്നും ഉരുക്കുവ്യവസായ മേഖലയിലെ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ട്രംപ് പറഞ്ഞു. മോേട്ടാർസൈക്കിൾ ഇറക്കുമതിയിൽ യു.എസ് തീരുവ ഇൗടാക്കുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.