ന്യൂഡൽഹി: ജി.എസ്.ടിയുടെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറച്ചു. ബൈക്കുകളുടെ വിലയിൽ 1,800 രൂപയുടെ വരെ കുറവാണ് ഹീറോ വരുത്തിയിരിക്കുന്നത്.
400 രൂപ മുതൽ 1,800 രൂപ വരെയുടെ കുറവാണ് വിവിധ മോഡലുകൾക്ക് കുറവ് വരുത്തിയിരിക്കുന്നതെന്ന് ഹീറോ അറിയിച്ചു. ബൈക്കുകളുടെ വിലയിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ചില സംസ്ഥാനങ്ങളിലിലെ കമ്പനിയുടെ ചില മോഡലുകൾക്ക് 4,000 രൂപയുടെ വരെ കുറവുണ്ടെന്നും ഹീറോ വ്യക്തമാക്കി.
ജി.എസ്.ടി നിലവിൽ വന്നതിനെ തുടർന്ന് കാർ നിർമാതാക്കളായ മാരുതി, ടോയോട്ട, ടാറ്റ, ബി.എം.ഡബ്ളിയും എന്നിവരും വിലയിൽ കുറവ് വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.