ന്യൂഡൽഹി: 2020ൽ ഭാരത് സ്റ്റേജ് ആറ് നിലവാരം പുലർത്തുന്ന ബൈക്കുകൾ പുറത്തിറക്കുമെന്ന് ഹീറോ മോേട്ടാ കോർപ്പറേഷൻ. ഇതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് കമ്പനി അറിയിച്ചു. 2020ന് മുമ്പായി ബി.എസ്6 മലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാറിെൻറ ശ്രമം.
ബി.എസ്6 ബൈക്കുകളുടെ നിർമാണ പ്രവർത്തനങ്ങളുമായി കമ്പനി മുന്നോട്ട് പോവുകയാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഇവ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹീറോ മോേട്ടാകോർപ്പ് ചെയർമാൻ പവൻ മുൻജാൽ പറഞ്ഞു. ഹീറോയുടെ ഒാഹരി ഉടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം 70 മില്യൺ ഇരുചക്ര വാഹനങ്ങൾ ഹീറോക്ക് വിൽക്കാൻ സാധിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2,500 കോടിയുടെ നിക്ഷേപം നടത്തുമെന്നും മുൻജാൽ അറിയിച്ചു. പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും, ഡിജിറ്റലൈസേഷൻ, നിർമാണ ശാലകളുടെ വികസനം എന്നിവക്കാണ് ഇൗ തുക വിനിയോഗിക്കുകയെന്നും മുൻജാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.