'കരിസ്​മ' വിടവാങ്ങുന്ന​​ു

മുംബൈ: ഹിറോയുടെ ​മോഡൽ കരിസ്​മ  വിപണിയിൽ നിന്ന്​ പിൻവലിക്കുന്നതായി സൂചന. 2018ൽ കരിസ്​മയെ ഹിറോ വിപണിയിൽ നിന്ന്​ പിൻവലിക്കമെന്നാണ്​​ വാർത്തകൾ​. ഇൗ  സെഗ്​മെൻറിൽ കൂടുതൽ മികച്ച മോഡലുകളിറക്കി വിപണി പിടിക്കാനുള്ള നീക്കത്തിലാണ്​ ഹീറോ മോ​േട്ടാ കോർപ്​. ഹി​റോയുടെ വിവിധ മോഡലുകളിൽ ഏറ്റവും വിൽപ്പന കുറഞ്ഞ മോഡലുകളിലൊന്നാണ്​ കരിസ്​മ. 


സി ബി സീക്ക്​ പകരക്കാരനായെത്തിയ കരിസ്​മയാണ്​ ഹിറോയുടെ 200-250 സി സി വിഭാഗത്തിലെ എക സാന്നിധ്യം. വിപണിയിലെത്തിച്ചതിന്​ ശേഷം കരിസ്​മയുടെ വിവിധ മോഡലുകൾ കമ്പനി പുറത്തിറക്കി. എന്നാൽ വിൽപ്പനയിൽ മേധാവിത്വം നേടാൻ ഇവക്കൊന്നും തന്നെ സാധിച്ചിരുന്നില്ല. നവംബർ മാസത്തിൽ കരിസ്​മയുടെ 289 യൂണിറ്റുകളാണ്​ ഹീറോ വിറ്റഴിച്ചത്​. ഇതേ സെഗ്​മെൻറിലുള്ള  പൾസർ 220 മോഡലി​െൻറ 64,289 യൂണിറ്റുകളാണ്​ ഇൗ കാലയളവിൽ ബജാജ്​​ വിറ്റഴിച്ചത് .

എന്നാൽ വാർത്തകൾ ഒൗദ്യോഗികമായി സ്​ഥിരീകരിക്കാൻ ഹീറോ മോ​േട്ടാ കോർപ്​ തയ്യാറായിട്ടില്ല. ഇപ്പോഴും മികച്ച മോഡൽ തന്നെയാണ്​ കരിസ്​മ എന്നാണ്​ കമ്പനിയുടെ നിലപാട്​. തുടർച്ചയായ പരിഷ്​കരണങ്ങളിലൂടെ  ആകർഷണത നിലനിർത്താൻ കരിസ്​മക്ക്​ കഴിയുന്നുണ്ടെന്നും ഹിറോ പറയുന്നു. കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പുത്തൻ മോ​േട്ടാർ സൈക്കിളുകൾ വിപണിയി​ലിറക്കുമെന്നും കമ്പനി വ്യക്​തമാക്കുന്നു.
 

Tags:    
News Summary - hero motor corp karizma withdraw by company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.