ഹോണ്ടയുടെ മൂന്ന്​ മോഡൽ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മോ​േട്ടാർ​ െ​െസക്കിൾ, സ്​കൂട്ടർ നിർമാതാക്കളായ ഹോണ്ടയുടെ 56,194 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. ഏവിയേറ്റർ, ആക്​ടീവ 125, ഗ്രാസിയ എന്നീ മോഡലുകളാണ്​ തിരിച്ചുവിളിക്കുന്നത്​. വാഹനങ്ങളുടെ മുൻഭാഗ​െത്ത ഫോർക്കിൽ ഘടിപ്പിച്ചിരുന്ന ബോൾട്ടി​​​െൻറ കാഠിന്യം മൂലമുണ്ടായ ബുദ്ധിമുട്ട്​ പരിഹരിക്കുന്നതിനാണ്​ നടപടി.

ഇൗ വർഷം ഫെബ്രുവരി ഏഴു മുതൽ മാർച്ച്​ 16 വരെ പ​ുറത്തിറക്കിയവയാണ്​ ഇവ. ഫോർക്കിൽ ഘടിപ്പിച്ച ബോൾട്ടി​​​െൻറ കാഠിന്യം കൂടിയതുമൂലം ഗുണനിലവാരത്തിൽ കുറവു വരുമെന്ന്​ കമ്പനി വിലയിരുത്തിയതി​െന തുടർന്നാണ്​ തീരുമാനം. ഡീലർമാരെ സമീപിച്ച്​ നേരിട്ട്​ ഉടമകളെ കണ്ടെത്തി വാഹനപരിശോധനക്കായി സമീപിക്കാനാണ്​​ ഹോണ്ടയുടെ നീക്കം. 

Tags:    
News Summary - Honda Grazia, Activa 125, Aviator Recalled To Replace Front Suspension Part-Hot Wheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.