നാമെപ്പോഴും ആഘോഷിക്കുന്ന ചില വാർത്തകളുണ്ട്. ഒാേട്ടായിൽ ഇടിച്ച് തകർന്ന കാർ, നാനോയിൽ മുട്ടിയപ്പൊ തകർന്ന സ്വിഫ്റ്റ്, ലോറിയിൽ ഇടിച്ചിട്ടും തകരാത്ത ബെൻസ്...വാർത്തയിങ്ങനെ പല തരത്തിൽ വരും. എല്ലാത്തിെൻറയും പൊതുസ്വഭാവം തകരാത്ത വാഹനത്തിെൻറ മഹത്വങ്ങളുടെ ഉച്ചസ്ഥായിയിലുള്ള പ്രഖ്യാപനങ്ങളായിരിക്കും.
ഇവിടെ ഗൗരവമായി ഉയരുന്ന ഒരുകാര്യം ഇടിച്ചാൽ ഒരു വാഹനത്തിന് എന്ത് സംഭവിക്കണം എന്നതാണ്. ഇടിച്ചാൽ തകരുന്നതാണൊ തകരാത്തതാണൊ നല്ലത്? ഇത് പരിശോധിക്കണമെങ്കിൽ ചില ശാസ്ത്രീയവശങ്ങൾ അറിഞ്ഞിരിക്കണം.
ഇടിയുടെ ശാസ്ത്രം
രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുേമ്പാഴോ അതല്ല ഏതെങ്കിലും പ്രതലത്തിലേക്ക് ഒരു വാഹനംഇടിച്ചുകയറുേമ്പാഴൊ നിരവധി ബലതന്ത്രങ്ങൾ അവിെട സംഭവിക്കുന്നുണ്ട്. ചലിക്കുന്ന രണ്ട് വസ്തുക്കൾ തമ്മിൽ കൂട്ടിയിടിച്ചാൽ രണ്ടിേൻറയും വേഗത, ഭാരം എന്നിവ സുപ്രധാനമായിരിക്കും. വേഗതയും ഭാരവും കൂടുംതോറും ഇടിയുടെ ആഘാതം പലമടങ്ങായി വർധിക്കും.
ഇനി ഉറച്ച പ്രതലത്തിലേക്കാണ് വാഹനം ഇടിച്ച് കയറുന്നതെങ്കിൽ ഇടിയെതുടന്ന് വാഹനം നിൽക്കാനെടുക്കുന്ന സമയമായിരിക്കും പ്രധാനം. ഉദാ: 60 കിലോമീറ്റർ വേഗതയിൽ വരുന്ന ഒരു വാഹനം ഉറച്ച ഒരു പ്രതലത്തിൽ ഇടിച്ച് നിൽക്കാൻ 0.1 സെക്കൻറ് എടുക്കുമെങ്കിൽ അതിെൻറ ജി ഫോഴ്സ് അഥവാ ഗ്രാവിറ്റേഷനൽ ഫോഴ്സ് 17 ആയിരിക്കും. ഇത് മനുഷ്യശരീരത്തിന് താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിക്കുക. കണ്ണിലും തലച്ചോറിലുമുള്ള ദുർബലകോശങ്ങൾ അപകടത്തെതുടർന്ന് നശിക്കാനും ഇടയാക്കും.
ഇടിച്ച ശേഷം നിൽക്കാനെടുക്കുന്ന സമയം ഒരു സെക്കൻറ് ആയി മാറിയാൽ ജി ഫോഴ്സ് 1.7 ആയി കുറയും. ഇത് വലിയ ആശ്വാസമാണ് ശരീരത്തിനുണ്ടാക്കുക. ഒരു ഫൈറ്റർ ജെറ്റ് നിർത്തുേമ്പാൾ പൈലറ്റിൽ അനുഭവപ്പെടുന്ന ജി ഫോഴ്സ് ഒമ്പത് ആണ്. പ്രത്യേക പരിശീലനത്തിലൂെടയും വസ്ത്രങ്ങളിലൂശടയുമാണ് ഇൗ ആഘാതം പൈലറ്റുമാർ തടുക്കുന്നത്. വാഹനം രൂപകൽപ്പന ചെയ്യുന്നവരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇടിയുടെ ആഘാതം ഉള്ളിലെ മനുഷ്യരിലേക്കെത്തിക്കുന്നത് പരമാവധി തടയുകയാണ്.
ക്രംപ്ൾ സോൺ
വാഹനാപകടങ്ങൾ പ്രവചനാതീതമാണ്. എവിടെ എപ്പോൾ എങ്ങിനെ നാം അപകടത്തിൽപെടും എന്ന് ആർക്കും പ്രവചിക്കാനാവില്ല. നാമൊരു സ്േപാഞ്ച് കട്ടയിലേക്ക് ഇടിച്ച് കയറാനുള്ള സാധ്യതപോലെതന്നെ കോൺക്രീറ്റ് ഭിത്തിയിലേക്കും ഇടിച്ച് കയറാനുള്ള സാധ്യത എല്ലായ്പ്പോഴുമുണ്ട്. സ്പോഞ്ചിൽ ഇടിച്ചാലുണ്ടാകുന്ന ആഘാതം കുറവാണെന്ന് നമ്മുക്കറിയാം. ഇവിടെ മുൻകുട്ടി ചെയ്യാവുന്ന കാര്യം വാഹനത്തിൽ ചില മുൻകരുതലുകൾ ഒരുക്കലാണ്. ഒരു സ്പോഞ്ച്വച്ച് മുൻവശത്ത് കെട്ടുന്നത് ഒരു പ്രതിരേധ മാർഗമാണ്. അത് വലിയ വൃത്തികേടായിരിക്കും എന്നതിനാൽ ഒഴിവാക്കാം.
ഇവിടെയാണ് ക്രംപ്ൾ സോണുകളുടെ പ്രസക്തി. വാഹനത്തിന് മുന്നിലും പിന്നിലും ക്രംപ്ൾ സോണുകൾ സ്ഥാപിക്കുകയാണ് ഡിസൈനർമാർ ചെയ്യുന്നത്. അപകട സമയത്ത് തകർന്നുകൊടുത്ത് ആഘാതം പരമാവധി കുറക്കുകയാണ് ഇവയുടെ ലക്ഷ്യം. ക്രംപ്ൾ സോണുകൾ വാഹനത്തിൽ ഒരു സ്പോഞ്ച് ഇഫക്ട് സൃഷ്ടിക്കുമെന്ന് സാരം. ഇടിക്ക് ശേഷം വാഹനം നിൽക്കാനുള്ള സമയം വർധിപ്പിക്കുകയും ജി ഫോഴ്സ് പരമാവധി കുറക്കുകയും ചെയ്യും. ആധുനിക വാഹനങ്ങൾ നിർമിച്ചിരിക്കുന്നത് വ്യത്യസ്തമായ വസ്തുക്കൾ കൊണ്ടാണ്.
എല്ലായിടത്തും ഒരേപോലെ കട്ടിയുള്ള പ്രതലമല്ല ഒരുക്കിയിരിക്കുന്നത്. വശങ്ങളിലും ചില പ്രത്യേക വസ്തുക്കൾകൊണ്ട് ക്രംപ്ൾ സോണുകൾ ഒരുക്കാറുണ്ട്. അപകടങ്ങളെ ചെറുക്കാൻ വ്യാപകമായി പിൻതുടരുന്ന ഡിസൈനാണ് കേജ്. പാസഞ്ചർ കാബിൻ ഒരു കൂടുപോലെ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രംപ്ൾ സോൺ കഴിഞ്ഞാൽ പിന്നെ ഉള്ളിലുള്ളവരെ പൊതിഞ്ഞുസൂക്ഷിക്കുന്ന ഒതു കവചമായി വാഹനശരീരം പ്രവർത്തിക്കും. ടാറ്റ പുതിയ ഹാച്ച്ബാക്കായ ആൽട്രോസിൽ ആൽഫ ആർക് എന്ന ഡിസൈൻ തീമാണ് ഉപയോഗിക്കുന്നത്. ഇത് സുരക്ഷ വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
തകരുന്നത് കുറച്ചിലല്ല
വാഹനത്തിെൻറ മുന്നിലും പിന്നിലുമുള്ള ബമ്പർ, ബോണറ്റ്, മുന്നിൽ നിന്ന് എ പില്ലർ വരെയുള്ള ഭാഗം പിന്നിലെ ബൂട്ട് തുടങ്ങിയവയൊക്കെ പെെട്ടന്ന് തകരുന്നതിൽ നാം കുറച്ചിൽ അനുഭവിക്കേണ്ടതില്ല. അപകട സമയം അവരെ ചാവേറാക്കി നാം രക്ഷപ്പെടുകയാണ് ചെയ്യുന്നത്. കാർ തകർന്നാൽ നമ്മുക്കത് വീണ്ടും വാങ്ങാം. പക്ഷെ നമ്മുടെ ശരീരം അമൂല്യവും പുനർനിർമിക്കാനാകാത്തുമാണ്. അത് സംരക്ഷിക്കുകയാണ് പ്രഥമവും ഗൗരവകരവുമായ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.