ഇന്ത്യൻ വാഹന വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഹ്യുണ്ടായി പെർഫോമൻസ് ബ്രാൻഡിനെ അവതരിപ്പിക ്കുന്നു. ആഗോളതലത്തിൽ കമ്പനിയുടെ പെർഫോമൻസ് വാഹനങ്ങൾ പുറത്തിറക്കുന്ന എൻ ബ്രാൻഡാണ് ഇന്ത്യയിലും അവതരിക്കുന്നത്. നിലവിലുള്ള മോഡലുകളെ പെർഫോമൻസ് കൂട്ടിയാണ് എൻ ബാഡ്ജിനു കീഴിൽ അവതരിപ്പിക്കുന്നത്. 2020 ഡൽഹി ഓട്ടോ എകസ്പോയിൽ എൻ ബ്രാൻഡിനെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ യുവാക്കൾക്കിടയിൽ തരംഗമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻ ബ്രാൻഡ് കാറുകൾ പുറത്തിറക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോഴ്സ് അറിയിച്ചു. പെർഫോൻസ് മികവ് തന്നെയാണ് എൻ ബാഡ്ജ് കാറുകളുടെ പ്രധാന സവിശേഷത. സ്പോയിലറുകൾ, സൈഡ് സ്കേർട്സ്, ബംബർ, സ്റ്റിക്കറുകൾ തുടങ്ങി വാഹനത്തെ സ്പോർട്ടിയാക്കാനുള്ള ഘടകങ്ങളും എൻ ബാഡ്ജിന് കീഴിൽ പുറത്തിറങ്ങുന്ന കാറുകളിൽ ഉണ്ടാകും.
ചില എൻ ബാഡ്ജ് കാറുകളിൽ ഡിസൈനിൽ മാത്രമാവും ഹ്യുണ്ടായ് മാറ്റം വരുത്തുക. എന്നാൽ മറ്റു ചിലതിൽ എൻജിൻ പവറിലും ടോർക്കിലും മാറ്റമുണ്ടാകും. ഐ 20, ക്രേറ്റ തുടങ്ങിയ കാറുകളാവും ആദ്യ ഘട്ടത്തിൽ എൻ ബാഡ്ജിങ്ങോട് കൂടി ഇന്ത്യൻ വിപണിയിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.