കുതിക്കാനൊരുങ്ങി ക്രേറ്റ; പരീക്ഷണയോട്ടം തുടങ്ങി

ഇന്ത്യൻ വാഹന വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ എസ്​.യു.വിയാണ്​ ഹ്യൂണ്ടായ്​ ക്രേറ്റ. ഇ​പ്പോൾ ക്രേറ്റയുടെ രണ് ടാം തലമുറ വാഹനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ കമ്പനി​. ഷാങ്​ഹായ്​ ഓ​ട്ടോഷോയിൽ പ്രദർശനത്തിനെത്തിയ ക്രേറ ്റയുടെ മോഡൽ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിൻെറ ദൃശ്യങ്ങളാണ്​ ഇപ്പോൾ വാഹന ലോകത്ത്​ വൈറലാവുന്നത്​.

ടു ടോൺ റൂഫുള്ള കാറല്ല പരീക്ഷയോട്ടം നടത്തുന്നത്​. അതുകൊണ്ട്​ മിഡ്​ റേഞ്ച്​ മോഡലായിരിക്കും ചിത്രത്തിലു​ള്ളതെന്നാണ്​ നിഗമനം. കൂടുതൽ സ്​പോർട്ടിയായാണ്​ ക്രേറ്റയെ ഹ്യുണ്ടായ്​ അണിയിച്ചൊരുക്കിയിക്കുന്നത്​. കാസ്​കേഡ്​ റേഡിയറ്റർ ഗ്രില്ല്​, ചെറിയ ഇൻഡിക്കേറ്റർ, പുതിയ ഹെഡ്​ലാമ്പ്​, ഡി.ആർ.എൽ ലൈറ്റുകൾ, ഡ്യുവൽ ടോൺ സ്​പോർട്ടി ബമ്പർ എന്നിവയാണ്​ മോഡലിലെ പ്രധാനമാറ്റം.

കൂടുതൽ ആഡംബരമുള്ള ഡിസൈനായിരിക്കും ഹ്യുണ്ടായ്​ പുതിയ ക്രേറ്റക്കായി നൽകുക. ബി.എസ്​ 6 നിലവാരത്തിലുള്ള 1.5 ലിറ്റർ എൻജിൻ​ കരുത്ത്​ പകരും. എന്നാൽ, മോഡൽ എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും ഹ്യുണ്ടായ്​ നൽകിയിട്ടില്ല.

Tags:    
News Summary - Hyundai Creta Spotted For The First Time-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.