2020ലെ ഹ്യൂണ്ടായുടെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നായിരുന്നു പുതിയ ക്രെറ്റയുടേത്. എസ്.യു.വി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ 14,000 ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. ഇപ്പോൾ 20,000 ബുക്കിങ്ങുകൾ കൂടി ലഭിച്ചിരിക്കുകയാണ് ക്രെറ്റക്ക്.
ഇതിൽ ലോക്ഡൗണിനിടെ 18,000 ബുക്കിങ്ങുകൾ ലഭിച്ചുവെന്നാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്. ലോക്ഡൗണിനിടെ ഹ്യുണ്ടായ് കാറുകൾക്ക് ലഭിച്ച ബുക്കിങ്ങുകളിൽ 75 ശതമാനവും ക്രെറ്റക്കായിരുന്നു. ക്രെറ്റയുടെ 14 വേരിയൻറുകളാണ് ഹ്യുണ്ടായ് പുറത്തിറക്കിയത്. 1.5 ലിറ്റർ പെട്രോൾ എൻജിന് 113 ബി.എച്ച്.പി കരുത്തും 144 എൻ.എം ടോർക്കുമുണ്ട്. ഈ എൻജിനൊപ്പം ഐ.വി.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.4 ലിറ്റർ ജി.ഡി.ഐ ടർബോ പെട്രോൾ എൻജിൻ 138 ബി.എച്ച്.പി കരുത്തും 242 എൻ.എം ടോർക്കും നൽകും. ഡി.സി.ടിയാണ് ട്രാൻസ്മിഷൻ. 1.5 ലിറ്റർ ഡീസൽ എൻജിനൊപ്പം ഏഴ് സ്പീഡ് ഡി.സി.ടിയാണ് ട്രാൻസ്മിഷൻ. എല്ലാ എൻജിനൊപ്പവും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.