സഹോദരസ്ഥാപനമായ കിയയുടെ എസ്.യു.വി സെൽറ്റോസ് വിൽപന തകൃതിയായി നടക്കുന്ന കാലത്താണ് ഹ്യുണ്ടായ് ക്രെറ്റയുെട പുത ുക്കിയ പതിപ്പ് പുറത്തിറങ്ങുന്നത്. ഡൽഹി ഒാേട്ടാ എക്സ്പോയിൽ ക്രെറ്റ അവതരിപ്പിച്ചിരുന്നെങ്കിലും ഇൻറീരിയർ ഉൾ െപ്പടെ വെളിപ്പെടുത്തിയിരുന്നില്ല. മാർച്ച് 17ന് വിപണിയിൽ എത്തിക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം നേരേത്ത 16നുതന്നെ വിപണിയിലെത്തിക്കുകയായിരുന്നു ഹ്യുണ്ടായ്.
ഇതുവെര 10,000ത്തിലധികം ബുക്കിങ്ങുമായ ി ക്രെറ്റ കുതിക്കുന്നതായാണ് വിവരം. പുതുക്കിയ ക്രെറ്റ പ്രധാനമായും വെല്ലുവിളി ഉയർത്തുക സെൽറ്റോസിന് തന്നെയാകും. ഒപ്പം മാരുതി ബ്രെസ്സ ഫെയ്സ് ലിഫ്റ്റും മഹീന്ദ്ര എക്സ്.യു.വി ത്രീ ഡബ്ൾ ഒയും ഉൾെപ്പടെ ക്രെറ്റക്കു മുന്നിൽ വിയർക്കാൻ സാധ്യതയുണ്ട്. 17 ഇഞ്ച് വീലുകളുടെ അലോയിക്കു മാത്രം അഞ്ച് വ്യത്യസ്ത ഡിസൈനുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഒപ്പം തെരെഞ്ഞടുക്കാൻ 10 നിറങ്ങളും ഇതിൽതന്നെ രണ്ട് ഡ്യുവൽടോൺ ഒാപ്ഷനുകളും നൽകിയിട്ടുണ്ട്. കൂടുതൽ സ്പോർട്ടിയാക്കാൻ ഡ്യുവൽ എക്സ്ഹോസ്റ്റും സ്പ്ലിറ്റ് ഡി.ആർ.എല്ലുകളും ഉൾപ്പെടുത്തി.
ഫീച്ചറുകളുടെ കുത്തൊഴുക്കാണ് ഹ്യുണ്ടായ് ക്രെറ്റയിൽ ഒരുക്കുന്നത്. 10.15 ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റം പുതുപുത്തനും ആധുനികവുമാണ്. വെൻറിലേറ്റഡ് ആൻഡ് പവർ അഡ്ജസ്റ്റബ്ൾ സീറ്റ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്റർ, എയർപ്യൂരിഫയർ, വയർലെസ് ചാർജർ തുടങ്ങി ആഡംബരത്തികവാർന്ന വാഹനമാണിത്. വിങ് മിററുകൾ ഒാേട്ടാമാറ്റിക്കായി മടങ്ങുന്നവയാണ്. ഇക്കോ, കംഫർട്ട്, സ്പോർട്ട് മോഡുകളും വിവിധ മോഡലുകളിൽ നൽകിയിട്ടുണ്ട്. ഇേതാടൊപ്പം ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്ക് സാൻഡ്, മഡ്, സ്േനാ എന്നിങ്ങനെ ട്രാക്ഷൻ കൺട്രോൾ മോഡുകളും നൽകി. ബ്രേക്കിങ് കഴിവ് ഉയർത്താൻ നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.
ഇൻസ്ട്രമെൻറ് ക്ലസ്റ്റർ പൂർണമായും ഡിജിറ്റലാണ്. മേൽക്കൂരയുടെ സിംഹഭാഗവും കവർന്നെടുക്കുന്ന പനോരമിക് സൺറൂഫ് അകവശം വിശാലമാക്കുന്നു. വെന്യുവിൽ അവതരിപ്പിക്കപ്പെടുകയും ജനപ്രിയമാവുകയും ചെയ്ത ബ്ലൂ ലിങ്ക് കണക്ടിവിറ്റിയുടെ ഏറ്റവും ആധുനിക സംവിധാനമാണ് ക്രെറ്റയിലേത്. എട്ട് സ്പീക്കർ ബോസ് സറൗണ്ട് സിസ്റ്റംകൂടിയാകുേമ്പാൾ സമ്പൂർണ ആധിപത്യമാണ് ക്രെറ്റക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.