ടോൾ പ്ലാസകളിൽ ഫാസ്ടാഗ് റീഡർ പ്രവർത്തിച്ചില്ലെങ്കിൽ യാത്രികർ പണം നൽകേണ്ടതില്ല. ദേശീയപാതയിൽ ടോൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം ടോൾ നൽകാതെ കടന്നു പോകാൻ സാധിക്കും.
ഫാസ്ടാഗിൽ ബാലൻസുള്ള വാഹനം ടോൾ പ്ലാസയിലെത്തുേമ്പാൾ റീഡറിെൻറ തകരാർ മൂലം പണം ഇൗടാക്കാൻ സാധിച്ചില്ലെങ്കിൽ അത്തരം വാഹനങ്ങൾക്ക് സൗജന്യമായി ടോൾ പ്ലാസ കടക്കാമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ജനുവരി 15 മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുന്നത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്ക് കടന്നുപോകുന്നതിനായി ഒരു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. ടാഗില്ലാതെ ഫാസ്ടാഗ് ട്രാക്കിൽ കയറിയാൽ ഇരട്ടി തുക നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.