കിയ കളി തുടങ്ങുന്നു

ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ കിയ മോ​േട്ടാഴ്​സ്​ ഇന്ത്യയിൽ നിർമാണം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ്​ കാറുകളുടെ നിർമാണം കിയ തുടങ്ങിയത്​. ആന്ധ്രപ്രദേശിലെ ആനന്ദ്​പൂരിലുള്ള പ്ലാൻറിലാണ്​ എസ്​.യു.വിയായ എസ്​.പി കൺസെപ്​റ്റി​​െൻറ നിർമാണം ആരംഭിച്ചത്​. ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവാണ്​ നിർമാണ ഉദ്​ഘാടനം നിർവഹിച്ചത്​.

പ്ലാൻറിൽ നിന്നുള്ള ആദ്യ വാഹനം ജൂലൈയോടെ പുറത്തിറക്കുമെന്ന്​ കിയ അറിയിച്ചു. വർഷാവസാനം ആകു​േമ്പാഴേക്കും അഞ്ച്​ മോഡലുകളെങ്കിലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ്​ കിയയുടെ ലക്ഷ്യം. 2018 ഒാ​േട്ടാ എക്​സ്​പോയിലായിരുന്നു കിയ എസ്​.യു.വിയായ എസ്​.പി കൺസെപ്​റ്റ്​ അവതരിപ്പിച്ചത്​.

റെനോ ഡസ്​റ്റർ, മാരുതി സുസുക്കി എസ്​ ക്രോസ്​, ഹ്യൂണ്ടായ്​ ക്രേറ്റ തുടങ്ങിയ മോഡലുകൾക്കാവും കിയയുടെ എസ്​.പി 2 കൺസെപ്​റ്റ്​ കാർ വെല്ലുവിളിയാവുക. ഇന്ത്യയിലെ അതിവേഗം വളരുന്ന വാഹന വിഭാഗമായ എസ്​.യു.വികളിൽ ആധിപത്യം ഉറപ്പിക്കാനാണ്​ പുതിയ മോഡലിലൂടെ കിയ മോ​േട്ടാഴ്​സ്​ ലക്ഷ്യമിടുന്നത്​. എസ്​.യു.വിക്ക്​ പിന്നാലെ എം.പി.വി, ഹാച്ച്​ബാക്ക്​, സെഡാനുകൾ, സൂപ്പർ ഹാച്ചുകൾ തുടങ്ങിയവയും പുറത്തിറക്കുമെന്ന്​ കിയ മോ​േട്ടാഴ്​സ്​ അറിയിച്ചു.

Tags:    
News Summary - Kia Motors India Start Trial Production-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.