റേഞ്ച് റോവറിെൻറ രണ്ട് മോഡലുകൾ പുതിയ എൻജിൻ കരുത്തിൽ വിപണിയിലേക്ക് എത്തുന്നു. ഇവോകും ഡിസ്കവറി സ്പോർട്ടുമാണ് പുതിയ 2.0 ലിറ്റർ ഇഗ്നിയം പെട്രോൾ മോേട്ടാറിെൻറ കരുത്തിൽ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നത്. ജാഗ്വാർ കാറുകളിൽ ഉപയോഗിച്ച ഇൗ എൻജിനുകൾ റേഞ്ച് റോവർ സീരിസിലേക്ക് എത്തിയിരുന്നില്ല.
പുതിയ എൻജിനുമായെത്തുന്ന ഡിസ്കവറി സ്പോർട്ട് 49.20 ലക്ഷത്തിന് വിപണിയിൽ ലഭ്യമാവും. ഇവോക്കിന് ഏകദേശം 51.06 ലക്ഷം രൂപയാണ് വില. മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുന്നതാണ് റേഞ്ച് റോവറിെൻറ ഇഗ്നിയം എൻജിൻ. ടർബോ ലാഗ് ഒഴിവാക്കി മികച്ച പവർ ഒൗട്ട്പുട്ട് നൽകാൻ ഇഗ്നിയം എൻജിനുകൾക്ക് സാധിക്കും.
240 പി.എസ് പവറും 340 എൻ.എം ടോർക്കും പുതിയ എൻജിനിൽ നിന്ന് ലഭിക്കും. എട്ട് സ്പീഡ് സെഡ്.എഫ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.