2020 ഡൽഹി ഓട്ടോ എക്സ്പോയിൽ നാല് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര. ഇ എകസ്.യു.വി 500, ഇ എക്സ്.യു.വി 300, ഇ കെ.യു.വി 100് ആറ്റം ക്വാഡ്രസൈക്കിൾ എന്നിവയാണ് മഹീന്ദ്ര പുറത്തിറക്കുക. ലിഥിയം അയേൺ ബാറ്ററ ിയായിരിക്കും മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ഉർജം പകരുക.
എന്നാൽ, ഇലക്ട്രിക് കാറുകളുടെ മറ്റ് സാങ്കേതിക വിവരങ്ങൾ മഹീന്ദ്ര പുറത്ത് വിടുക. സാധാരണ ചാർജിങ് സംവിധാനത്തിനൊപ്പം സ്മാർട്ട് ചാർജിങ് സിസ്റ്റവും മഹീന്ദ്ര വാഹനത്തിൽ ഉൾപ്പെടുത്തും.
ഇ.എക്സ്.യു.വി 500, ഇ.എക്സ്.യു.വി 300, ഇ.കെ.യു.വി 100 എന്നിവക്ക് സമാന പ്ലാറ്റ്ഫോമുകളിലാവും പുറത്തിറങ്ങുക. 70 കിലോ മീറ്റർ മാത്രം പരമാവധി വേഗതയുള്ള ഇലക്ട്രിക് വാഹനമായിരിക്കും ക്വാഡ്രസൈക്കിൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.