മുംബൈ: ഇന്ത്യയിലെ കാർ നിർമാതാക്കളിൽ പ്രമുഖരായ മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. മാരുതിയുടെ വിവിധ മോഡലുകൾക്ക് 1500 രൂപ മുതൽ 8014 രൂപ വരെയാണ് കമ്പനി വർധിപ്പിച്ചിട്ടുള്ളത്. അസംസ്കൃത വസ്തുക്കളുടെ വില വർധനവാണ് കാറുകളുടെ വില വർധിപ്പിക്കാൻ കാരണമെന്ന് മാരുതി സുസുക്കി അധികൃതർ അറിയിച്ചു. മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾേട്ടാ 800 മുതൽ പ്രീമിയം ക്രോസ് ഒാവർ എസ് ക്രോസിെൻറ വില വരെ കമ്പനി വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു കമ്പനി മുമ്പ് വില വർധനവ് നടപ്പിലാക്കിയത്. അന്ന് മാരുതിയുടെ നെക്സ ഡീലർഷിപ്പിലൂടെ പുറത്തിറക്കിയ കാർ െബ്രസക്ക് 20,000 രൂപയും ബലേനോക്ക് 10,000 രൂപയും കമ്പനി വർധിപ്പിച്ചിരുന്നു. മറ്റ് മോഡലുകൾക്ക് 1500 രൂപ മുതൽ 5000 രൂപ വരെയാണ് അന്ന് വില ഉയർന്നത്.
കഴിഞ്ഞ വർഷം ഹ്യൂണ്ടായി, മഹീന്ദ്ര, നിസാൻ, ടോയോേട്ടാ, റെനോ, മെഴ്സിഡെസ് ബെൻസ്, ടാറ്റ മോേട്ടാഴ്സ് എന്നിവരും വില വർധിപ്പിച്ചിരുന്നു. അസംസ്കൃത വസ്തുകളുടെ വില വർധനവും വിദേശനാണ്യ വിനിമയത്തിലെ മാറ്റങ്ങളുമാണ് പ്രധാനമായും വില വർധനവിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.