ന്യൂഡൽഹി: ഇൗ സാമ്പത്തികവർഷം ഏറ്റവും കൂടുതൽ കാറുകൾ കയറ്റുമതി ചെയ്തത് മാരുതി. 57,300 വാഹനങ്ങളാണ് ഇന്ത്യയിലെ തങ്ങളുടെ നിർമാണകേന്ദ്രങ്ങളിൽനിന്ന് ‘മാരുതി സുസുകി ഇന്ത്യ’ കയറ്റിയയച്ചത്. രണ്ടാമതുള്ള ഫോക്സ്വാഗൻ 50,410 വാഹനങ്ങൾ കയറ്റുമതി ചെയ്തു.
ഇന്ത്യയിൽ തങ്ങളുടെ വിൽപന നിർത്തിയ ജനറൽ മോേട്ടാഴ്സാണ് മൂന്നാമത്. 45,222 വാഹനങ്ങളാണ് ഇവർ കയറ്റുമതി ചെയ്തത്. സൊസൈറ്റി ഒാഫ് ഇന്ത്യൻ ഒാേട്ടാമൊബൈൽ മാനുഫാക്ചേഴ്സാണ് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞവർഷം ഇൗ കാലയളവിൽ 54,008 വാഹനങ്ങൾ കയറ്റിയയച്ച മാരുതി ഇൗ രംഗത്ത് ആറു ശതമാനം വളർച്ച കൈവരിച്ചപ്പോൾ, 17 ശതമാനത്തോളം വളർച്ചയാണ് ഫോക്സ്വാഗൻ നേടിയത്. കഴിഞ്ഞവർഷം 30,613 വാഹനങ്ങൾ കയറ്റിയയച്ച ജനറൽ മോേട്ടാഴ്സ് 47.72 ശതമാനം വളർച്ച കൈവരിച്ചു.
കഴിഞ്ഞവർഷം ആദ്യമെത്തിയ ‘ഹ്യുണ്ടായ് മോേട്ടാർ ഇന്ത്യ’ക്ക് ഇത്തവണ നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ വർഷത്തെ 63,014ൽ നിന്നും ഹ്യുണ്ടായിയുടെ കയറ്റുമതി 29 ശതമാനം കുറഞ്ഞ് 44,585ൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.