2016 ഒാേട്ടാ എക്സ്പോയിലായിരുന്നു ഇഗ്നിസ് എന്ന കാർ മാരുതി ആദ്യമായി അവതരിപ്പിച്ചത്. വൈകാതെ തെന്ന കാർ ലോഞ്ച് ചെയ്യുമെന്ന് അന്ന് മാരുതി പറഞ്ഞുവെങ്കിലും ലോഞ്ച് വൈകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ബലാനോയുടെയും ബ്രസയുടെയും ഉയർന്ന ഡിമാൻറാണ് ഇഗിനസിെൻറ ലോഞ്ച് വൈകാൻ കാരണമെന്നാണ് അറിയുന്നത്. ഇന്ത്യൻ നിരത്തുകളിൽ മാരുതി പുതിയ കാർ ടെസറ്റ് ചെയ്യുന്നതിെൻറ ദ്യശങ്ങൾ പുറത്തുവന്നു കഴിഞ്ഞു.
ബ്രസയും ബലാനോയും ഇപ്പോൾ ലഭിക്കണമെങ്കിൽ നാലു മുതൽ എട്ട് മാസം വരെ കാത്തിരിക്കണം. കമ്പനിയുടെ ഗുജറാത്ത് പ്ലാന്‍റിലായിരുക്കും ഇഗിനസിെൻറ നിർമാണം. 2017 ആദ്യം നിർമാണമാരംഭിച്ച് ഏപ്രിലിൽ പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നത്.
3,700mm നീളവും 1,660mm വീതിയും 1595mm ഉയരവുമുള്ള വാഹനത്തിെൻറ വീൽബേസ് 2,435mm ആണ്. 180mm ഗ്രൗണ്ട് ക്ലിയറൻസും കാറിനുണ്ട്. ഒരു ക്രോസ് ഒാവറിെൻറ രുപഭാവമാണ് പുതിയ വാഹനത്തിന് നൽകിയിരിക്കുന്നത്. കീലെസ്സ് എൻട്രി, ടച്ച് സ്ക്രീൻ ഇൻഫോടെയിൻ മെൻറ് സിസ്റ്റം, റിവേഴസ് ക്യാമറ, എ.ബി.എസ്, ഇ.ബി.ഡി രണ്ട് എയർ ബാഗുകൾ ഫോർ വീൽ ഡ്രൈവ് എന്നിവയൊക്കെയാകും മറ്റു പ്രത്യേകതകൾ.
ബലോനിയിലുള്ള അതേ എഞ്ചിനാണ് ഇഗ്നിസിലുണ്ടാവുക. 5 സ്പീഡ് സി.വി.റ്റി ട്രാൻസ്മിഷനിലും ഒാേട്ടാമാറ്റിക് ട്രാൻസമിഷനിലും വാഹനം ലഭ്യമാകും. 5 മുതൽ 7 ലക്ഷം വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.