ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ വിലവർധനയുമായി രംഗത്ത്. മാരുതി സുസുകി ഇന്ത്യ, ഹോണ്ട കാർസ് ഇന്ത്യ എന്നിവയുടെ എല്ലാ മോഡലുകൾക്കും വിലകൂടി. ഉൽപാദന, വിതരണ ചെലവിലെ വർധനവാണ് കാരണമായി പറയുന്നത്. വിവിധ മോഡലുകളുടെ വിലയിൽ 1,700 മുതൽ 17,000 രൂപവരെ വർധിപ്പിച്ചതായി മാരുതി അറിയിച്ചു.
ഹോണ്ട കാറുകൾക്ക് 6,000 മുതൽ 32,000 വരെയാണ് വർധന. മാരുതിയുടേത് വ്യാഴാഴ്ച മുതൽ നിലവിൽവന്നു. ഹോണ്ടയുടേത് ജനുവരി എട്ടിന് പ്രാബല്യത്തിലായി. ടാറ്റ മോേട്ടാഴ്സ് ജനുവരി ഒന്നുമുതൽ 25,000 വരെ വില കൂട്ടിയിട്ടുണ്ട്. ഫോർഡ് ഇന്ത്യക്ക് നാലുശതമാനം വരെയാണ് വർധന. ഹ്യുണ്ടായി മോേട്ടാർ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്കോഡ, ഇസുസു, റെനോ എന്നിവയും ഇൗമാസം വില വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.