ഇന്ത്യയിലെ ആദ്യ ബി.എസ്​ 6 വാഹനവുമായി മെഴ്​സിഡെസ്​

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലെ ആദ്യ ബി.എസ്​ 6 നിലവാരത്തിലുള്ള വാഹനം മെഴ്​സിഡെസ്​ ബെൻസ്​ പുറത്തിറക്കി. ബെൻസി​​െൻറ എസ്​ ക്ലാസാണ്​ ബി.എസ്​ 6 നിലവാരത്തിൽ പുറത്തിറക്കിയിരിക്കുന്നത്​. ആദ്യത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ ബി.എസ്​ 6 വാഹനവും കുടിയാണ്​ എസ്​ ക്ലാസ്​. 2016ൽ തന്നെ ബി.എസ്​ 6 വാഹനം നിർമിക്കാനുള്ള നീക്കങ്ങളുമായി ബെൻസ്​ മുന്നോട്ട്​ പോയിരുന്നു. 

ഇന്ത്യയിലെ ഉപഭോക്​താക്കളോടും സർക്കാറിനോടുമുള്ള പ്രതിബദ്ധത തെളിയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന്​ കമ്പനി സി.ഇ.ഒ റോണാൾഡ്​ ഫോൾഗർ പറഞ്ഞു. കേന്ദ്രസർക്കാറി​​െൻറ മെയ്​ക്ക്​ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ബി.എസ്​ 6 നിലവാരത്തിലുള്ള വാഹനങ്ങളിൽ ബി.എസ്​ 4നേക്കാൾ മലിനീകരണം 82 ശതമാനം കുറവാണ്​. ഡീസൽ-^പെട്രോൾ എൻജിനുകൾ തമ്മിലുള്ള മലിനീകരണത്തി​​െൻറ തോത്​ കുറക്കാനും ബി.എസ്​ 6 വാഹനങ്ങൾ സഹായിക്കും. എന്നാൽ, ബി.എസ്​ 6 നിലവാരത്തിലുള്ള ഇന്ധനത്തി​​െൻറ ലഭ്യത കുറവാണ്​ നിലവിൽ ഇന്ത്യയിൽ പ്രതിസന്ധി സൃഷ്​ടിക്കുന്നത്​. ബി.എസ്​ 6 നിലവാരത്തിലുള്ള വാഹനം പുറത്തിറക്കിയ മെഴ്​സിഡെസ്​ ബെൻസിനെ ഗതാഗത മന്ത്രി നിതിൻ ഗഡ്​കരിയും അഭിനന്ദിച്ചു. 2020 ഏപ്രിലിനുള്ളിൽ ബി.എസ്​ 6 നിലവാരത്തിലുള്ള വാഹനങ്ങൾ നിർബന്ധമാക്കുമെന്നും ​അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - Mercedes-Benz India Becomes First Manufacturer To Launch BS-VI Compatible Car In India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.