ആഡംബരം നിറച്ച് ബെൻസിെൻറ എം.പി.വി വി-ക്ലാസ് വിപണിയിലെത്തുന്നു. ജനുവരി 24ന് മോഡൽ വിപണിയിലിറക്കും. അടുത്ത വ ർഷം ഇന്ത്യയിലെത്തുന്ന ആദ്യ ബെൻസ് മോഡലായിരിക്കും വി ക്ലാസ്. ഇന്ത്യയിൽ ബെൻസ് പുറത്തിറക്കുന്ന മൂന്നാമത്തെ എ ം.പി.വിയാണ് വി-ക്ലാസ്. നേരത്തെ എം.ബി 100 വാനും ആർ-ക്ലാസ് ലക്ഷ്വറി എം.പി.വിയും ബെൻസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച ്ചിരുന്നു.
പൂർണമായും ആഡംബര സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് വി-ക്ലാസ് ഇന്ത്യൻ വിപണിയിലെത്തുക. ഇലക്ട്രിക് സ്ലൈഡിങ് ഡോർ, തെർമോട്രോണിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കമാൻറുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടെയിൻമെൻറ് സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങൾ വാഹനത്തിലുണ്ട്. ഏഴ്, എട്ട് സീറ്റ് ഒാപ്ഷനുകളിൽ ബെൻസിെൻറ പുതിയ എം.പി.വിയെത്തും. പിൻനിര സീറ്റ് മടക്കിയിട്ട് ബെഡ്ഡാക്കാവുന്ന ലക്ഷ്വറി സ്ലീപ്പർ ഒാപ്ഷനും വാഹനത്തിലുണ്ട്.
2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനിെൻറ കരുത്തിലാവും വി-ക്ലാസ് ഇന്ത്യൻ വിപണിയിലേക്ക് എത്തുക. ബി.എസ് 6 നിലവാരം പാലിക്കുന്നതാവും എൻജിൻ. 190 ബി.എച്ച്.പി കരുത്തും 400 എൻ.എം ടോർക്കും എൻജിനിൽ നിന്ന് ലഭിക്കും. ഏഴ് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. 75 മുതൽ 85 ലക്ഷം വരെയായിരിക്കും മോഡലിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.