കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ വിറ്റത് ഒരു നാനോ കാർ മാത്രം. ഓഹരി വിപണിയിലാണ് ടാറ്റ മോട്ടോഴ്സ് ഇക്കാര ്യം അറിയിച്ചിരിക്കുന്നത്. ജനുവരി മുതൽ ടാറ്റ നാനോയുടെ നിർമാണം നിർത്തിയിരുന്നു. 2018 ഡിസംബറിൽ 82 നാനോ കാറുകൾ സാനന ്ദിലെ നിർമാണശാലയിൽ ടാറ്റ നിർമിച്ചിരുന്നു.
ഇക്കാലയളവിൽ ടാറ്റ നാനോ കാറുകളൊന്നും കയറ്റുമതി ചെയ്തിട്ടില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി. അതേസമയം, ആവശ്യത്തിനനുസരിച്ച് ഇനിയും നാനോ നിർമിച്ച് നൽകുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു. 2020 ഏപ്രിൽ മുതൽ നാനോയുടെ നിർമാണം ഔദ്യോഗികമായി നിർത്താനാണ് ടാറ്റ മോട്ടോഴ്സിൻെറ പദ്ധതി. മലിനീകരണ ചട്ടമായ ബി.എസ് 6 നിലവിൽ വരുന്നതോടെയാണ് ടാറ്റ മോട്ടോഴ്സ് നാനോയുടെ നിർമാണം പൂർണമായും നിർത്തുക.
2008 ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോയാണ് ടാറ്റ നാനോയെ അവതരിപ്പിച്ചത്. ഒരു ലക്ഷം രൂപക്ക് കാർ എന്ന പ്രഖ്യാപനത്തോടെയായിരുന്നു നാനോയുടെ അവതരണം. എന്നാൽ, വില പ്രഖ്യാപിച്ചതിലും ഉയർന്നതും നിർമാണ നിലവാരത്തിലെ ചില പോരായ്മകളും നാനോയുടെ തിരിച്ചടിക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.