ഇന്ത്യൻ സൈന്യത്തിനായി ടാറ്റ മോേട്ടാഴ്സ് പുതിയ ഒാഫ് റോഡർ വാഹനം നിർമിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഇതി െൻറ പണിപ്പുരയിലാണ് ടാറ്റ മോേട്ടാഴ്സ് എന്നാണ് റിപ്പോർട്ടുകൾ. ഹമ്മർ മാതൃകയിലുള്ള ഒാഫ് റോഡ് വാഹനമാണ് ടാറ്റ നിർമിക്കുന്നത്. മെർലിനെന്ന പേരിലാണ് റിപ്പോർട്ടുകൾ.
ഹിമാലയൻ മേഖലയിൽ വാഹനത്തിെൻറ പരീക്ഷണ ഒാട്ടം ടാറ്റ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഒാഫ് റോഡ് യാത്രകൾക്ക് പറ്റിയ ടയറുകളുമാണ് വാഹനത്തിെൻറ പ്രധാന സവിശേഷതകളിലൊന്ന്. എക്സ്റ്റീരിയറിൽ സൈന്യത്തിെൻറ ഗ്രേഡ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും നൽകിയിട്ടുണ്ട്.
മെഷ്യൻ ഗൺ ഉൾപ്പടെ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് വാഹനത്തെ ടാറ്റ ഡിസൈൻ ചെയ്തിരിക്കുന്നത്. യുദ്ധഭൂമിയിൽ ഭക്ഷണമുൾപ്പടെ ശേഖരിച്ച് വെക്കുന്നതിനുള്ള സൗകര്യങ്ങളും വാഹനത്തിലുണ്ടാവും. നേരത്തെ ടാറ്റയുടെ സഫാരി സ്റ്റോം ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.