സെപ്തംബറിൽ നടക്കുന്ന ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ നോക്കി കാണുന്നത ്. നിരവധി പുതു മോഡലുകൾ ഇക്കുറിയും ഫ്രാങ്ക്ഫർട്ടിൽ പിറക്കും. സൗന്ദര്യം ഒന്നു കൂടി കൂട്ടി മനം കവരാൻ പഴയ ചില കര ുത്തൻമാരും എത്തുമെന്നതും ഷോയെ ശ്രദ്ധാ കേന്ദ്രമാക്കുന്നുണ്ട്. ഈ നിരയിൽ പ്രധാന സ്ഥാനം വഹിക്കുന്ന മോഡലാണ് മ െഴ്സിഡെസ് ബെൻസിൻെറ ജി.എൽ.എ.
ബെൻസിൻെറ എ ക്ലാസ് തന്നെയല്ലെ മുന്നിൽ വന്ന് നിൽക്കുന്നതെന്ന തോന്നലാണ് പ ുതിയ ജി.എൽ.എ കാണുേമ്പാൾ വാഹന പ്രേമികളുടെ മനസിൽ ആദ്യമുയരുക. എന്നാൽ, ബെൻസിൻെറ ഈ കുട്ടിക്കൊമ്പനെ ഒന്നു സൂക്ഷിച്ച് നോക്കിയാൽ എ ക്ലാസിൽ നിന്നുള്ള ചില വ്യത്യാസങ്ങൾ കണ്ടെത്താം. പിൻഭാഗത്തിൻെറ ഡിസൈനിലുൾപ്പടെ മാറ്റങ്ങളോടെയാണ് ജി.എൽ.എ നിരത്തിലിറങ്ങുന്നത്.
ബെൻസിൻെറ എം.എഫ്.എ പ്ലാറ്റ്ഫോമിലെത്തുന്ന നാല് ഡോർ കുപേയാണ് ജി.എൽ.എ. നിർമാണ നിലവാരം ഉയർത്തിയും പുതിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഇൻറീരിയറിൽ ഉൾക്കൊള്ളിച്ചുമാണ് ഇക്കുറി ജി.എൽ.എയുടെ വരവ്.
ജി.എൽ.എയുടെ എൻജിനെ കുറിച്ച് ബെൻസ് സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിലും നിസാനുമായി സഹകരിച്ച് 1.2 ലിറ്റർ ടർേബാ ചാർജ്ഡ് എൻജിൻ വാഹനത്തിൽ ഉൾപ്പെടുത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഉയർന്ന വകഭേദത്തിൽ 2.0 ലിറ്റർ എൻജിനും പ്രതീക്ഷിക്കാം. ഡീസൽ വകഭേദത്തിൽ 1.5 ലിറ്റർ എൻജിനാവും ഉൾക്കൊള്ളിക്കുക. ബെൻസിൻെറ പെർഫോമൻസ് വകഭേദമായ എ.എം.ജിയുടെ കരുത്തിലും ജി.എൽ.എ എത്തിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.