മുംബൈ: നിസാൻ കാറുകളുടെ വില 30,000 രൂപ വരെ വർധിപ്പിക്കുന്നു. 2017 ജനുവരി മുതലാണ് വില വർധന നിലവിൽ വരിക. ടാറ്റ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതിന് പുറകേയാണ് നിസാനും വില വർധനയുമായി രംഗത്ത് വരുന്നത്. ടാറ്റ കാറുകളുടെ വില 5,000 രൂപ മുതൽ 25,000 രൂപ വരെയാണ് വർധിപ്പിച്ചിത്.
കാറുകളുടെ നിർമാണ െചലവ് വർധിച്ചത് മൂലമാണ് വില വർധിപ്പിക്കാൻ നിസാൻ നിർബന്ധിതമായതെന്ന് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര പറഞ്ഞു. ഡാറ്റ്സൺ ഗോ മുതൽ ജിടി.ആർ വരെയുള്ള മോഡലുകൾക്ക് വില വർധനവ് ബാധകമാകും. പുതുക്കിയ വില പ്രകാരം റെഡിഗോക്ക് 3.28 ലക്ഷവും ജിടി.ആറിന് 1.99 കോടിയായിരിക്കും വില.
2016ലാണ് നിസാൻ റെഡിഗോ എന്ന മോഡൽ പുറത്തിറക്കിയത്. വർഷാവസാനം ജിടി.ആർ എന്ന സ്പോർട്സ് കാറും കമ്പനി പുറത്തിറക്കിയിരുന്നു. എക്സ് ട്രെയിൽ ഹൈബ്രിഡ്, മൈക്ര ഹാച്ച് ബാക്ക് എന്നിവയാണ് അടുത്ത വർഷം കമ്പനി പുറത്തിറക്കുന്ന മോഡലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.