ന്യൂഡൽഹി: പെട്രോൾ-ഡീസൽ വാഹനങ്ങൾ ഒഴിവാക്കി പരിസ്ഥിതി സൗഹാർദമായ വാഹനങ്ങൾ നിർമിക്കണമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. മലനീകരണ തോത് വളരെ കുറഞ്ഞ ബദൽ മാർഗങ്ങളിലേക്ക് നീങ്ങണമെന്ന് 57ാമത് സിയാം വാർഷിക യോഗത്തിൽ നിതിൻ ഗഡ്കരി പറഞ്ഞു.
വാഹനലോകം ബദൽ മാർഗങ്ങളിലേക്ക് നീങ്ങണം. നിങ്ങൾക്ക് സമ്മതമാണെങ്കിലും ഇല്ലെങ്കിലും ഇത് നടപ്പാക്കാൻ പോവുകയാണ്. ബദൽ മാർഗങ്ങളിലേക്ക് നീങ്ങിയില്ലെങ്കിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ഇല്ലാതാക്കുമെന്നും ഗഡ്കരി പറഞ്ഞു.
ഇലക്ട്രിക് വാഹന മേഖലയിൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. നിലവിൽ ബാറ്ററിയുൾപ്പടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപകരണങ്ങളുടെ വില കുറവാണ്. ഇത്തരം വാഹനങ്ങൾ കൂടുതൽ ഉൽപാദിപ്പിക്കുന്നതിലൂടെ ചെലവ് കുറക്കാൻ സാധിക്കും. ഭാവിയിൽ ബസ്, കാർ, ടാക്സി, ബൈക്ക് തുടങ്ങി സകല വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.