ഗ്ലോബൽ എൻ.സി.എ.പി നടത്തിയ ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട് റെനോയുടെ ഡസ്റ്റർ. ഡസ്റ്ററിന് പൂജ്യം സ്റ്റാറാണ് ക്രാഷ് ടെസ്റ്റിൽ ലഭിച്ചത്. എയർ ബാഗുകളില്ലാത്ത മോഡലിനാണ് ടെസ്റ്റ് നടത്തിയത്. എന്നാൽ പിൻനിരയിലെ കുട്ടികളുടെ സുരക്ഷയിൽ ഡസ്റ്ററിന് രണ്ട് സ്റ്റാർ ലഭിച്ചു. ഇന്ത്യയിലെ കാറുകൾക്കായാണ് എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് നടത്തിയത്. ഷെവർലേ എൻജോയ്, ഫോർഡ് ഫിഗോ ആസ്പയർ എന്നീ കാറുകളും ക്രാഷ് ടെസ്റ്റിൽ പെങ്കടുത്തിരുന്നു.
മണിക്കൂറിൽ 64 കിലോ മീറ്റർ വേഗതയിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. ഒാപ്ഷണൽ ഡ്രൈവർ സൈഡ് എയർബാഗ് ഉൾപ്പെടുത്തിയ ടോപ് വേരിയൻറ് ഡസ്റ്റർ ക്രാഷ് ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഡ്രൈവർ സൈഡിലെ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ മൂന്ന് സ്റ്റാർ നേടാൻ ടോപ് വേരിയൻറിന് കഴിഞ്ഞു. എന്നാൽ പിൻസീറ്റിലെ കുട്ടികളുടെ സുരക്ഷയിൽ ബേസ് വേരിയൻറിന് സമാനമായി രണ്ട് സ്റ്റാറും സിംഗിൾ എയർബാഗ് ഡസ്റ്റർ സ്വന്തമാക്കി.
മുമ്പ് ലാറ്റിനമേരിക്കയിൽ നടത്തിയ പരിശോധനയിൽ ഡസ്റ്റർ നാല് സ്റ്റാർ സ്വന്തമാക്കിയിരുന്നു. എയർബാഗിെൻറ വലിപ്പകുറവാണ് ഇന്ത്യയിലെ സുരക്ഷ പരിശോധനയിൽ ഡസ്റ്ററിന് തിരിച്ചടിയാവാൻ കാരണം. ലാറ്റിൻ അമേരിക്കൻ ഡസ്റ്ററിെൻറ എയർബാഗിന് വലിപ്പം കൂടുതലുണ്ട്. ഇത് യാത്രക്കാർക്ക് മികച്ച സുരക്ഷ നൽകുന്നതിന് പര്യാപ്തമാണ്. എന്നാൽ വലിപ്പം കുറവുള്ള ഇന്ത്യൻ നിർമിത ഡസ്റ്ററിലെ എയർബാഗുകൾ മുൻ യാത്രക്കാരായ വ്യക്തികളുടെ തലയെ പൂർണമായും സംരക്ഷിക്കാൻ പര്യാപ്തമല്ല. ഇൗയൊരു സാഹചര്യത്തിൽ അപകടമുണ്ടായാൽ കാറിൽ യാത്ര ചെയ്യുന്നവർക്ക് പരിക്കേൽക്കുന്നതിലുള്ള സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.